കൊള്ള നടത്തുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി
Update: 2017-09-25 08:55 GMT
സംസ്ഥാനത്ത് ചികിത്സയുടെ പേരില്‍ സ്വകാര്യ ആശുപത്രികള്‍ കൊള്ള നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
സംസ്ഥാനത്ത് ചികിത്സയുടെ പേരില്‍ സ്വകാര്യ ആശുപത്രികള്‍ കൊള്ള നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേയും നിലവാരം ഉയര്‍ത്തും. ഇതിലൂടെ മാത്രമെ സ്വകാര്യ ആശുപത്രികളുടെ കൊള്ള അവസാനിപ്പിക്കാന്‍ കഴിയൂവെന്ന് പിണറായി വിജയന്‍ പറഞ്ഞു. കൊല്ലം പാരിപ്പള്ളി ഇഎസ്ഐ മെഡിക്കല്‍ കോളജില്‍ ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.