Writer - അൻഫസ് കൊണ്ടോട്ടി
anfas123
കോട്ടയം: കോട്ടയം എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയായ യുഡിഎഫ് വിട്ടുനിന്നതോടെ ക്വാറം തികയാഞ്ഞതിനാലാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. അധ്യക്ഷസ്ഥാനം പട്ടിക വര്‍ഗ സംവരണമായ പഞ്ചായത്തില്‍ അംഗമില്ലാത്തതിനാലാണ് യുഡിഎഫിന് പ്രതിസന്ധിയായത്. ഉച്ച കഴിഞ്ഞുള്ള വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മത്സരിക്കും.
തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ പട്ടിക വര്‍ഗ അംഗങ്ങളെ നിര്‍ത്തിയിരുന്നെങ്കിലും ഇവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബിജെപിക്കും എല്‍ഡിഎഫിനും പട്ടിക വര്‍ഗ അംഗങ്ങളുണ്ട്. യുഡിഎഫ് ആരുടെ കൂടെയാണ് സഖ്യം ചേരുമോയെന്നും കാത്തിരുന്ന് കാണേണ്ടതാണ്. മാറ്റിവെച്ച തെരഞ്ഞെടുപ്പ് ഡിസംബര്‍ 29ന് നടക്കും.