നന്ദി... നിങ്ങളുടെ സഹായഹസ്തത്തിന്

Update: 2017-10-24 01:04 GMT
Editor : admin
നന്ദി... നിങ്ങളുടെ സഹായഹസ്തത്തിന്
Advertising

കൊല്ലം പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് രക്തം ദാനം ചെയ്യാനായി ആയിരക്കണിക്കിന് ആള്‍ക്കാരാണ് വിവിധ ജില്ലകളില്‍ നിന്നും വന്നത്.

കൊല്ലം പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് രക്തം ദാനം ചെയ്യാനായി ആയിരക്കണിക്കിന് ആള്‍ക്കാരാണ് വിവിധ ജില്ലകളില്‍ നിന്നും വന്നത്. അറിയിപ്പ് ലഭിച്ച് മിനിറ്റുകള്‍ക്കകം തന്നെ രക്തദാനത്തിന് സന്നദ്ധരായ നൂറു കണക്കിനു പേര്‍ മെഡിക്കല്‍ കോളജിലെത്തി. നിലവില്‍ 1500 പേര്‍ രക്തദാനത്തിനായി രജിസ്റ്റര്‍ ചെയ്ത് മെഡിക്കല്‍ കോളജില്‍ കാത്തിരിപ്പിലാണ്. ഇപ്പോള്‍ ആവശ്യമായ രക്തം ലഭ്യമായി കഴിഞ്ഞതായും അതിനാല്‍ താത്കാലികമായി രക്തം ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ ദുരന്തത്തില്‍ നൂറിലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ് 300 ലേറെ പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇവരില്‍ നിരവധി പേരുടെ നില ഗുരുതരമാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News