മാധ്യമപ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പ് അന്തരിച്ചു

Update: 2017-11-05 08:34 GMT
മാധ്യമപ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പ് അന്തരിച്ചു

ന്യൂസ് 18 ചാനല്‍ കൊച്ചി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു. റിപ്പോര്‍ട്ടര്‍ , ‌ജയ്ഹിന്ദ് ചാനലുകളിലും സനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്

വാഹനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പ് അന്തരിച്ചു. 33 വയസ്സായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂസ് 18 ചാനല്‍ കൊച്ചി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു. റിപ്പോര്‍ട്ടര്‍ , ‌ജയ്ഹിന്ദ് ചാനലുകളിലും സനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ മുണ്ടക്കയത്തെ വസതിയില്‍ നടക്കും.

Tags:    

Similar News