അഡ്വ. രാംകുമാറിന്റെ പരാമര്‍ശത്തിനെതിരെ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം

Update: 2017-11-15 21:28 GMT
അഡ്വ. രാംകുമാറിന്റെ പരാമര്‍ശത്തിനെതിരെ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം

അഡ്വക്കറ്റ് രാംകുമാര്‍ നടത്തിയത് ഹീനമായ സ്ത്രീ വിരുദ്ധ പരാമര്‍ശമാണെന്ന്

സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍‌ വനിത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അഭിഭാഷകന്‍ രാംകുമാര്‍ നടത്തിയ മോശം പരാമര്‍ശത്തിനെതിരെ തിരുവനന്തപുരം പ്രസ് ക്ലബും കെയുഡബ്ല്യുജെയും സംയുക്തമായി പ്രതിഷേധിച്ചു. പ്രസ്‍ക്ലബില്‍ നടന്ന പരിപാടിക്ക് ഭാരവാഹികളും കെയുഡബ്ല്യുജെ ജില്ലാ ഭാരവാഹികളും നേതൃത്വം നല്‍കി. അഡ്വക്കറ്റ് രാംകുമാര്‍ നടത്തിയത് ഹീനമായ സ്ത്രീ വിരുദ്ധ പരാമര്‍ശമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ വിമര്‍ശിച്ചു. ചടങ്ങില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തര്‍ പ്രതിഷേധം രേഖപ്പെടുത്തി.

Tags:    

Similar News