ആറന്മുള വിമാനത്താവളം: പാരിസ്ഥിക പഠനം നടത്താന്‍ അനുമതി നല്‍കിയതില്‍ ദുരൂഹതയെന്ന് സുനില്‍കുമാര്‍

Update: 2017-11-30 09:38 GMT
ആറന്മുള വിമാനത്താവളം: പാരിസ്ഥിക പഠനം നടത്താന്‍ അനുമതി നല്‍കിയതില്‍ ദുരൂഹതയെന്ന് സുനില്‍കുമാര്‍

ആറന്മുള വിമാനത്താവളത്തിനെതിരെ സമരരംഗത്തുണ്ടായിരുന്ന ബിജെപി നേതൃത്വം ഇക്കാര്യത്തില്‍ മറുപടി പറയണം.

ആറന്മുള വിമാനത്താവള പദ്ധതിക്കായി പാരിസ്ഥിക പഠനം നടത്താന്‍ കെജിഎസ് ഗ്രൂപ്പിന് അനുമതി നല്‍കിയത് ദുരൂഹമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍. അനുമതി റദ്ദാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. ആറന്മുള വിമാനത്താവളത്തിനെതിരെ സമരരംഗത്തുണ്ടായിരുന്ന ബിജെപി നേതൃത്വം ഇക്കാര്യത്തില്‍ മറുപടി പറയണം. സംസ്ഥാന സര്‍ക്കാര്‍ അനുമതിയോടെ ആറന്മുളയില്‍ വിമാനത്താവളം വരില്ലെന്നും സുനില്‍കുമാര്‍ മീഡിയവണിനോട് പറഞ്ഞു.

Tags:    

Similar News