രാഷ്ട്രീയ ആക്രമണങ്ങളില്‍ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

Update: 2017-12-16 20:42 GMT
രാഷ്ട്രീയ ആക്രമണങ്ങളില്‍ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

സര്‍വ്വകക്ഷി യോഗത്തില്‍ പോലീസിന് രൂക്ഷവിമര്‍ശം

സംസ്ഥാന രാഷ്ട്രീയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ സര്‍വ്വകക്ഷി യോഗത്തില്‍ പോലീസിന് രൂക്ഷവിമര്‍ശം. പക്ഷം ചേര്‍ന്നുള്ള പൊലീസിന്റെ പ്രവര്‍ത്തനമാണ് കണ്ണൂരിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പ്രതിപക്ഷവും ബിജെപിയും നിലപാടെടുത്തു. അക്രമം നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെയുള്ള നടപടിയുണ്ടാകുമെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കി. ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരാനും തീരുമാനിച്ചു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് ചേര്‍ത്തത്. മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളുടേയും പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ പോലീസ് നടപടിക്കെതിരെ വിമര്‍ശമുയര്‍ന്നു.

Advertising
Advertising

രാഷ്ട്രീയ ഇടപെടലുകളാണ് പോലീസ് നേരിടുന്ന പ്രശ്നമെന്ന നിലപാടിലായിരുന്നു ഡിജിപി. ഈ സാഹചര്യത്തിലാണ് അക്രമികള്‍ക്കെതിരെ മുഖം നോക്കാതെയുള്ള നടപടികളെടുക്കാമെന്ന നിലപാട് സര്‍ക്കാര്‍ യോഗത്തിലെടുത്തത്. പ്രശ്ന ബാധിത പ്രദേശങ്ങളില്‍ ബോംബുകളുടേയും, ആയുധങ്ങളുടേയും നിര്‍മ്മാണം ഇപ്പോഴും നടക്കുന്നതായി വിവരമുണ്ടന്ന് പോലീസ് യോഗത്തെ അറിയിച്ചു. ഇതിനെത്തുടര്‍ന്നാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരാനുള്ള തീരുമാനം.

മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News