പക്ഷിപ്പനി: കോട്ടയത്തെ താറാവുകളെ കൊന്ന് കത്തിച്ചു തുടങ്ങി

Update: 2017-12-21 19:43 GMT
പക്ഷിപ്പനി: കോട്ടയത്തെ താറാവുകളെ കൊന്ന് കത്തിച്ചു തുടങ്ങി

അയ്മനം, ആര്‍പ്പുക്കര പഞ്ചായത്തുകളിലെ താറാവുകളെയാണ് കത്തിക്കുന്നത്

Full View

കോട്ടയം ജില്ലയില്‍ പക്ഷിപ്പിനി ബാധ സ്ഥിരീകരിച്ച താറാവുകളെ കൊന്ന് കത്തിക്കുന്ന പ്രവര്‍ത്തി ആരംഭിച്ചു. ജില്ലാ ഭരണകൂടത്തി‍ന്റെ നിര്‍ദേശപ്രകാരം മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് താറാവുകളെ കൊല്ലുന്നത്.

കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയായ ആര്‍പ്പൂക്കര, ഐമനം, മണിയാപറമ്പ് എന്നിവിടങ്ങളിലെ 6000ത്തോളം താറാവുകളെ കൊന്നു കത്തിക്കുന്ന പ്രവര്‍ത്തിയാണ് ആരംഭിച്ചത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ആറു പേരടങ്ങുന്ന പത്ത് ദ്രുതകര്‍മ സേനാംഗങ്ങളാണ് ദൌത്യം തുടരുന്നത്.

പക്ഷിപ്പനി സ്ഥിരീകരിക്കപ്പെട്ട പ്രദേശങ്ങളില്‍ 51000ത്തിലധികം താറാവുകള്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്ന താറാവുകളെ മാത്രം കൊല്ലാനാണ് തീരുമാനം. ഇവിങ്ങളില്‍ താറാവ് വില്പനയും മുട്ടവില്പനയും മൂന്നു മാസത്തേക്ക് ജില്ലാ ഭരണകൂടം നിരോധിച്ചു. താറാവ് കര്‍ഷകര്‍ക്കു ള്ള നഷ്ടപരിഹാര തുക സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന മുറയ്ക്ക് നല്കിത്തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍ സി എ ലത നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News