പള്‍സര്‍ പൊലീസ് കസ്റ്റഡിയില്‍

Update: 2018-01-04 02:19 GMT
Editor : admin
പള്‍സര്‍ പൊലീസ് കസ്റ്റഡിയില്‍

അഞ്ച് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്

ജയിലിനുള്ളില്‍ മൊബൈല്‍ ഫോണുപയോഗിച്ച കേസില്‍ പള്‍സര്‍ സുനിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. സുനിയെ കൊച്ചി എസിപിയുടെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. കൂടുതല്‍ ചോദ്യം ചെയ്യലിനായി സുനിയെ 5 ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം കോയന്പത്തൂരില്‍ കൊണ്ടുപോയി പൊലീസ് തെളിവെടുക്കും

ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ ഏഴ് പ്രതികളാണുള്ളത്. ഇതില്‍ പള്‍സര്‍ സുനിയെ കൂടാതെ മേസ്തിരി സുനിയെയും പൊലീസ് ചോദ്യം ചെയ്യുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News