തെരഞ്ഞെടുപ്പ് തോല്‍വി: കെപിസിസി ഉപസമിതി കോഴിക്കോട് തെളിവെടുപ്പ് തുടങ്ങി

Update: 2018-01-04 12:23 GMT
Editor : admin
തെരഞ്ഞെടുപ്പ് തോല്‍വി: കെപിസിസി ഉപസമിതി കോഴിക്കോട് തെളിവെടുപ്പ് തുടങ്ങി

കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും പരാജയം സംബന്ധിച്ച അഭിപ്രായം അറിയിക്കാന്‍ അവസരമുണ്ട്

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി പഠിക്കാന്‍ നിയോഗിച്ച കെപിസിസി ഉപസമിതി കോഴിക്കോട് ജില്ലയില്‍ തെളിവെടുപ്പ് തുടങ്ങി. കെപിസിസി ജനറല്‍ സെക്രട്ടറി സജീവ് ജോസഫ് കണ്‍വീനറായ സമിതിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി നിര്‍വാഹക സമിതി അംഗവുമായ പ്രഫ. ജി ബാലചന്ദ്രന്‍, കെപിസിസി സെക്രട്ടറി അബ്ദുല്‍ മുത്തലിബ് എന്നിവരാണുള്ളത്. കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും പരാജയം സംബന്ധിച്ച അഭിപ്രായം അറിയിക്കാന്‍ അവസരമുണ്ട്. രാവിലെ പത്ത് മണി മുതല്‍ ഡിസിസി ഓഫീസിലാണ് സമിതിയുടെ തെളിവെടുപ്പ്.

തെക്കന്‍ ജില്ലകളിലെ മേഖലാ സമിതിയും ഇന്ന് തെളിവെടുപ്പ് തുടങ്ങും. തിരുവനന്തപുരം ജില്ലയിലാണ് ആദ്യം തെളിവെടുപ്പ്. നേമത്തെ തോല്‍വി സംബന്ധിച്ച് പ്രത്യേക തെളിവെടുപ്പ് ഉണ്ടാകും. കെപിസിസി ട്രെഷറര്‍ ജോണ്‍സണ്‍ എബ്രഹാം അധ്യനായ ഉപസമിതിയാണ് തെക്കന് ജില്ലകളിലെ തോല്‍വി അന്വേഷിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News