എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം കാനമെന്ന് ഇപി ജയരാജന്‍

Update: 2018-02-13 19:55 GMT
എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം കാനമെന്ന് ഇപി ജയരാജന്‍

സിപിഐ ഇടതുപക്ഷത്തിന് ബാധ്യതയാകുന്നുവെന്നും സര്‍ക്കാരിന്റെ യശസ്സ് കെടുത്തുന്ന നടപടിയാണ് സിപിഐയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി

കാനം രാജേന്ദ്രനാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്ന് ഇപി ജയരാജന്‍. സിപിഐ ഇടതുപക്ഷത്തിന് ബാധ്യതയാകുന്നുവെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍ മീഡിയവണിനോട് പറഞ്ഞു. സിപിഐ നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നും സര്‍ക്കാരിന്റെ യശസ്സ് കെടുത്തുന്ന നടപടിയാണ് സിപിഐയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. പൊലീസ് തുടർച്ചയായി ഗുരുതര വീഴ്ചകൾ വരുത്തുന്നതായും പല വിഷയങ്ങളിലും സ്വീകരിക്കുന്നത് തെറ്റായ നിലപാടാണെന്നുമുള്ള സിപിഐ കേന്ദ്ര നേതൃത്വത്തിന്റെ വിമര്‍ശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ജയരാജന്‍.

Advertising
Advertising

Full View

സിപിഐ നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചു. സര്‍ക്കാരിന്റെ യശസ്സ് കെടുത്തുന്ന നടപടിയാണ് സിപിഐയുടെ ഭാഗത്തുനിന്നും ഉണ്ടായത്. നാടിന്റെ മുന്നോട്ടുള്ള യാത്രയില്‍ അനാവശ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് അലോസരമുണ്ടാക്കുവാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് സിപിഐയെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി ഇത് ഗൌരവകരമായി ചര്‍ച്ച ചെയ്യും. കാനം രാജേന്ദ്രനാണ് എല്ലാ കുഴപ്പങ്ങള്‍ക്കും ഉത്തരവാദി. തെറ്റായ നിലപാടാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. സിപിഎമ്മിന് നേരെയും സിപിഎം വകുപ്പിന് നേരെയും അക്രമം അഴിച്ചുവിടുകയാണ് ചെയ്യുന്നത്. സിപിഎം വളരെ ത്യാഗം സഹിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അവരുടെ അജണ്ട എന്താണെന്ന് മനസിലാകുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു.

Tags:    

Similar News