ജോസഫ് എം പുതുശ്ശേരിക്ക് ഇത്തവണ സീറ്റ് നല്‍കരുതെന്ന് പി ജെ കുര്യന്‍

Update: 2018-03-06 23:35 GMT
Editor : admin
ജോസഫ് എം പുതുശ്ശേരിക്ക് ഇത്തവണ സീറ്റ് നല്‍കരുതെന്ന് പി ജെ കുര്യന്‍

കഴിഞ്ഞ തവണ തിരുവല്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ കൂട്ടുനിന്ന പുതുശ്ശേരിക്ക് ഇത്തവണ സീറ്റ് നല്‍കരുതെന്ന് പിജെ കുര്യന്‍

Full View

ജോസഫ് എം പുതുശ്ശേരിക്കെതിരെ പി ജെ കുര്യന്‍. കഴിഞ്ഞ തവണ തിരുവല്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ കൂട്ടുനിന്ന പുതുശ്ശേരിക്ക് ഇത്തവണ സീറ്റ് നല്‍കരുതെന്ന് പിജെ കുര്യന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസാണ് തീരുമാനമെടുക്കേണ്ടതെങ്കിലും പുതുശ്ശേരിക്ക് സീറ്റ് നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും പി ജെ കുര്യന്‍ പത്തനംതിട്ടയില്‍ പറഞ്ഞു.

തിരുവല്ലയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ഒത്താശ ചെയ്ത ജോസഫ് എം പുതുശ്ശേരിക്ക് സീറ്റ് നല്‍കാനുള്ള നീക്കം രാഷ്ട്രീയ അധാര്‍മികതയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പിജെ കുര്യന്‍ പറഞ്ഞു.

Advertising
Advertising

സ്വന്തം പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ തോല്‍പിച്ച് സീറ്റ് കൈക്കലാക്കാനുള്ള ശ്രമമാണ് പുതുശ്ശേരി നടത്തിയത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേരളാ കോണ്‍ഗ്രസാണ് എന്നാല്‍ പുതുശ്ശേരിക്ക് അവസരം നല്‍കുന്നതിനെ അംഗീകരിക്കാനാവില്ല.

കഴിഞ്ഞ ദിവസം തിരുവല്ല സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന പ്രമേയവുമായി കോണ്‍ഗ്രസ് തിരുവല്ല മണ്ഡലം കമ്മിറ്റി രംഗത്തെത്തിയിരുന്നു. പി ജെ കുര്യന്റെ പിന്തുണയോടെയുള്ള സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായായിരുന്നു ഈ നീക്കം. കേരളാ കോണ്‍ഗ്രസ് മത്സരിക്കുന്ന തിരുവല്ല സീറ്റിനായി വിക്ടര്‍ ടി തോമസും, ജോസഫ് എം പുതുശ്ശേരിയുമാണ് രംഗത്തുള്ളത്. ഇതില്‍ പി ജെ കുര്യന്റെ പിന്തുണ വിക്ടര്‍ ടി തോമസിനാണ്. സീറ്റിനായി കേരളാ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമായ സാഹചര്യത്തില്‍ പരസ്യ പ്രതികരണവുമായി പിജെ കുര്യന്‍ കൂടി രംഗത്തെത്തിയതോടെ തിരുവല്ല സീറ്റ് യുഡിഎഫിന് കീറാമുട്ടിയാകും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News