ദ്വീപിലേക്ക് യാത്രാസൌകര്യമില്ല; പ്രതിഷേധവുമായി ലക്ഷദ്വീപ് നിവാസികള്‍

Update: 2018-03-07 12:40 GMT
Editor : Muhsina
ദ്വീപിലേക്ക് യാത്രാസൌകര്യമില്ല; പ്രതിഷേധവുമായി ലക്ഷദ്വീപ് നിവാസികള്‍

ബേപ്പൂരിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നില്‍ ദ്വീപ് നിവാസികളുടെ പ്രതിഷേധം. ദ്വീപിലേക്ക് യാത്രാസൌകര്യം ഒരുക്കണമമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. നിലവില്‍ സര്‍വീസ് ഒരുക്കിയിരിക്കുന്നത്..

കോഴിക്കോട് ബേപ്പൂരിലെ ലക്ഷദ്വീപ് ഷിപ്പിങ് ഓഫീസിനു മുന്നില്‍ ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധം. നിലവില്‍ ആന്ത്രോത്ത് ദ്വീപിലേക്ക് ഒരുക്കിയ വെസ്സല്‍ സര്‍വീസിനെതിരെയാണ് മറ്റ് ദ്വീപ് നിവാസികള്‍ രംഗത്തെത്തിയത്. ആന്ത്രോത്ത് ദ്വീപിലെത്തിയാല്‍ മതിയായ താമസസൌകര്യം ഇല്ലെന്നും നിലവിലെ കാലാവസ്ഥയില്‍ വെസ്സല്‍ സര്‍വീസ് സുരക്ഷിതമല്ലെന്നും യാത്രക്കാര്‍ പറഞ്ഞു.

Advertising
Advertising

Full View

നാളെ രാവിലെ ഏഴിനാണ് ബേപ്പൂരില്‍ നിന്ന് ആന്ത്രോത്തിലേക്ക് വെസ്സല്‍ സര്‍വ്വീസ്. ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ആന്ത്രോത്തിലെത്തിയാല്‍ മറ്റന്നാളായിരിക്കും മറ്റ് ദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിക്കുക. എന്നാല്‍ ആന്ത്രോത്തിലെത്തിയാല്‍ താമസസൌകര്യം ഇല്ലെന്നുള്ള പരാതിയുമായാണ് കില്‍ത്താന്‍, ചെത്ത്‍ലാത്ത് കവരത്തി ദ്വീപിലുള്ളവര്‍ രംഗത്തെത്തിയത്. ഓഖി ചുഴലിക്കാറ്റിന് ശേഷം ഏഴ് ദിവസമായി ഇവര്‍ കോഴിക്കോട് കുടുങ്ങിക്കിടക്കുകയാണ്.

കോഴിക്കോട് കുടുങ്ങിയിരിക്കുന്ന ലക്ഷദ്വീപ് നിവാസികള്‍ക്കുള്ള എല്ലാ സൌകര്യവും വെസ്സലില്‍ ഒരുക്കിയിട്ടുണ്ടെന്ന് ലക്ഷദ്വീപ് ഷിപ്പിങ് ഓഫീസ് അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News