യൂത്ത് മാര്‍ച്ചിന് കാസര്‍കോട് തുടക്കമായി

Update: 2018-03-19 09:34 GMT
Editor : Jaisy
യൂത്ത് മാര്‍ച്ചിന് കാസര്‍കോട് തുടക്കമായി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാര്‍ച്ച് ഉദ്ഘാടനം ചെയ്തു

Full View

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യൂത്ത് മാര്‍ച്ചിന് കാസര്‍കോട് തുടക്കമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

വര്‍ഗീയതക്കെതിരെ നാടുണര്‍ത്തുക, ഭരണ തകര്‍ച്ചയ്‌ക്കെതിരെ മനസ്സുണര്‍ത്തുക എന്ന മുദ്രാവാക്യവുമായാണ് യൂത്ത് കോണ്‍ഗ്രസ് യൂത്ത് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കാസര്‍കോട് ബദിയടുക്കയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജാഥാ ക്യാപ്റ്റന്‍ ഡീന്‍ കുര്യാക്കോസിന് പതാക കൈമാറി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാര്‍ യൂത്ത് മാര്‍ച്ചിലെ സ്ഥിരം ജാഥാ അംഗങ്ങളാണ്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മാര്‍ച്ച് പര്യടനം നടത്തും. ഇടതു സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമായ മേയ് 25-ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് ഉപരോധത്തോടെയാണ് മാര്‍ച്ച് സമാപിക്കുന്നത്. ‌

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News