ശങ്കര്‍ റെഡ്ഡിക്കെതിരായ ഹരജി ഇന്ന്‌ പരിഗണിക്കും

Update: 2018-03-25 06:09 GMT
ശങ്കര്‍ റെഡ്ഡിക്കെതിരായ ഹരജി ഇന്ന്‌ പരിഗണിക്കും

ശങ്കര്‍ റെഡ്ഡിക്ക്‌ സ്ഥാനക്കയറ്റം നല്‍കിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇന്ന്‌ ഹാജരാക്കാന്‍ കോടതി കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു.

വിജിലന്‍സ്‌ മുന്‍ ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡിക്കെതിരായ ഹരജി തിരുവനന്തപുരം വിജിലന്‍സ്‌ പ്രത്യേക കോടതി ഇന്ന്‌ പരിഗണിക്കും. ശങ്കര്‍ റെഡ്ഡിക്ക്‌ സ്ഥാനക്കയറ്റം നല്‍കിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇന്ന്‌ ഹാജരാക്കാന്‍ കോടതി കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു. ആഭ്യന്തര സെക്രട്ടറിയാണ്‌ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കുക. മുന്‍ സര്‍ക്കാര്‍ ശങ്കര്‍ റെഡ്ഡിക്ക്‌ അനധികൃതമായി സ്ഥാനക്കയറ്റം നല്‍കിയെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ്‌ ചെന്നിത്തല, ജിജി തോംസണ്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം വേണമെന്നാണ്‌ ഹര്‍ജിയിലെ ആവശ്യം.

Tags:    

Similar News