മുഖ്യമന്ത്രി പദവി ഒഴിയണം; ഹരജി പരിഗണിക്കുന്നത് ഈ മാസം 30 ലേക്ക് മാറ്റി
Update: 2018-03-25 03:03 GMT
വാദത്തിന് തയാറാണെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ സിപി സുധാകര പ്രസാദ് കോടതിയെ അറിയിച്ചു
കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട മന്ത്രിസഭക്ക് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയെ ചുമതല നിർവഹിക്കുന്നതിൽ നിന്ന് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് ഈ മാസം 30 ലേക്ക് മാറ്റി.
ഹരജി ഫയലില്‍ സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ഹൈക്കോടതി 30 ന് വാദം കേള്‍ക്കും .വാദത്തിന് തയാറാണെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ സിപി സുധാകര പ്രസാദ് കോടതിയെ അറിയിച്ചു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനികിന്റെ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേരളാ സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ആര്‍എസ് ശശികുമാർ ആണ് ഹരജിക്കാരന്‍.