മലപ്പുറം ആരോഗ്യവകുപ്പില്‍ കൂട്ട സ്ഥലംമാറ്റം

Update: 2018-03-26 18:11 GMT
Editor : Subin
മലപ്പുറം ആരോഗ്യവകുപ്പില്‍ കൂട്ട സ്ഥലംമാറ്റം

52 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ സ്ഥലംമാറ്റിയുള്ള ഉത്തരവ് കഴിഞ്ഞദിവസമാണ് ഡിഎംഓ പുറത്തിറക്കിയത്. ഇതില്‍ പ്രതിഷേധിച്ച് ഡെപ്യൂട്ടി ഡിഎംഒയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ഉപരോധിച്ചു

Full View

മലപ്പുറം ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുമ്പോഴും ആരോഗ്യവകുപ്പില്‍ കൂട്ട സ്ഥലമാറ്റം. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയാണ് സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥരുടെ പ്രതിഷേധം മൂലം ഉത്തരവ് മരവിപ്പിച്ചു.

52 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ സ്ഥലംമാറ്റിയുള്ള ഉത്തരവ് കഴിഞ്ഞദിവസമാണ് ഡിഎംഓ പുറത്തിറക്കിയത്. ഇതില്‍ പ്രതിഷേധിച്ച് ഡെപ്യൂട്ടി ഡിഎംഒയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ഉപരോധിച്ചു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ എന്‍ജിഒ അസോസിയേഷന്‍ പ്രതിനിധികളെയാണ് സ്ഥലം മാറ്റിയതെന്ന് ആരോപണമുണ്ട്.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ സ്ഥലംമാറ്റുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഉദ്യോഗസ്ഥരുടെ ഉപരോധംമൂലം ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News