മുറിച്ചു നീക്കാന്‍ ഉത്തരവിട്ട മരത്തിന്റെ കൊമ്പൊടിഞ്ഞ് യുവതി മരിച്ചു

Update: 2018-04-10 22:51 GMT
Editor : Subin
മുറിച്ചു നീക്കാന്‍ ഉത്തരവിട്ട മരത്തിന്റെ കൊമ്പൊടിഞ്ഞ് യുവതി മരിച്ചു

രാഷ്ട്രീയ വൈരാഗ്യം മൂലം മരംമുറി തടഞ്ഞെന്ന് ബന്ധുക്കള്‍. ..

മുറിച്ച് മാറ്റാന്‍ റവന്യൂ അധികൃതര്‍ ഉത്തരവിട്ട ആല്‍മരത്തിന്റെ കൊമ്പൊടിഞ്ഞു വീണ് യുവതി മരിച്ചു. പാലക്കാട് കിനാശേരി തണ്ണീര്‍പന്തല്‍ സ്വദേശി മത്തലിബിന്റെ ഭാര്യ ജുവൈരിയയാണ് മരിച്ചത്. മരം മുറിച്ചു നീക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് നാട്ടുകാരും ബന്ധുക്കളും.

Full View

സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ആല്‍മരം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ശിഖരങ്ങള്‍ തൊട്ടടുത്തുള്ള രണ്ട് വീടുകളിലേക്ക് ചാഞ്ഞു നില്‍ക്കുകയായിരുന്നു. ഇത് മുറിച്ചു നീക്കണമെന്ന പരാതിയില്‍ സ്ഥലമുടമ അനുകൂല നിലപാടറിയിച്ചിരുന്നു. എന്നാല്‍, ശിഖരങ്ങള്‍ മുറിച്ചു നീക്കണമെന്ന സബ് കലക്ടറുടെ ഉത്തരവ് വില്ലേജ് അധികൃതര്‍ നടപ്പാക്കിയില്ല. ഇന്നലെ വൈകുന്നേരം ശിഖരമൊടിഞ്ഞു വീണ് മുറ്റത്ത് നില്‍ക്കുകയായിരുന്ന ജുവൈരിയ മരിച്ചു.

ശിഖരം മുറിച്ച് നീക്കുന്നത് തടസപ്പെടുത്താന്‍ രാഷ്ട്രീയ വൈരാഗ്യം മൂലം ചിലര്‍ ശ്രമിച്ചുവെന്നാണ് നാട്ടുകാരുടെ ആരോപണം.

Writer - Subin

contributor

Editor - Subin

contributor

Similar News