വടക്കാഞ്ചേരി കൂട്ടബലാത്സംഗ ഇരയുടെ പേര് വെളിപ്പെടുത്തിയത് തെറ്റ്: യെച്ചൂരിയും ബൃന്ദയും

Update: 2018-04-11 18:04 GMT
വടക്കാഞ്ചേരി കൂട്ടബലാത്സംഗ ഇരയുടെ പേര് വെളിപ്പെടുത്തിയത് തെറ്റ്: യെച്ചൂരിയും ബൃന്ദയും

ഇരയുടെ സമ്മതമില്ലാതെ പേര് പറയാന്‍ പാടില്ലെന്നാണ് നിയമമെന്നും ബൃന്ദ കൂട്ടിച്ചേര്‍ത്തു.


വടക്കാഞ്ചേരി കൂട്ടബലാല്‍സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ വിഷയത്തില്‍ സിപിഎം സംസ്ഥാന നേതാക്കളെ തിരുത്തി കേന്ദ്ര നേതൃത്വം. ഇരയുടെ പേര് പറയാന്‍ പാടില്ലായിരുന്നുവെന്നും പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിക്കുമെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കെ രാധാകൃഷ്ണന്റെ നടപടി തെറ്റാണെന്ന് പി ബി അംഗം ബൃന്ദ കാരാട്ടും പ്രതികരിച്ചു.

വടക്കാഞ്ചേരി ബലാത്സംഗക്കേസിലെ ഇരയുടെ പേര് ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയത് ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് യെച്ചൂരിയുടെ പ്രതികരണം. രാധാകൃഷ്ണന്റെ നടപടി തെറ്റാണെന്ന് പിബി അംഗം ബൃന്ദ കാരാട്ടും പറഞ്ഞു.

കെ രാധാകൃഷ്ണനെ ന്യായീകരിച്ച പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം കൂടിയായ മന്ത്രി കെ കെ ശൈലജയെയും മഹിളാ അസോസിയേഷന്‍ നേതാവ് ടി എന്‍ സീമയെയും തിരുത്തുന്നതാണ് കേന്ദ്ര നേതാക്കളുടെ ഈ നിലപാട്. ഇക്കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറിയോ മുഖ്യമന്ത്രിയോ ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടുമില്ല.

Tags:    

Similar News