വിദ്യാഭ്യാസ സബ്സിഡി അര്‍ഹര്‍ക്ക് മാത്രമായി നിജപ്പെടുത്തണമെന്ന് ഇടി മുഹമ്മദ് ബഷീര്‍

Update: 2018-04-13 04:47 GMT
Editor : admin
വിദ്യാഭ്യാസ സബ്സിഡി അര്‍ഹര്‍ക്ക് മാത്രമായി നിജപ്പെടുത്തണമെന്ന് ഇടി മുഹമ്മദ് ബഷീര്‍
Advertising

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് SIO ദേശീയ കമ്മിറ്റി സംഘടിപ്പിച്ച സ്റ്റുഡന്റ് പാര്‍ലമെന്റില്‍ സംസാരിക്കുകകയായിരുന്നു എം പി

ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താന്‍ വിദ്യാഭ്യാസ സബ്സിഡി അര്‍ഹര്‍ക്ക് മാത്രമായി നിജപ്പെടുത്തണമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി. പൊതു വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതവും ഇതോടൊപ്പം ഉയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് SIO ദേശീയ കമ്മിറ്റി സംഘടിപ്പിച്ച സ്റ്റുഡന്റ് പാര്‍ലമെന്റില്‍ സംസാരിക്കുകകയായിരുന്നു എം പി. AAP നേതാവ് ആഷിശ് ഖേതന്‍, കോണ്‍‌ഗ്രസ്സിന്‍റെ രാജ്യസഭാംഗം പ്രൊഫസര്‍ രാജീവ് ഗൌഡ എന്നിവര്‌ പരിപാടിയില്‍ വിവധ വിഷയങ്ങള്‍ അവതരിപ്പിച്ചു. വിവധ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിനിധികളും സ്റ്റുഡന്‍റ്സ് പാര്‍ലിമെന്‍റില്‍ സംസാരിച്ചു. 18 വയസ്സ് വരെ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിതവും സൌജന്യവുമായ വിദ്യാഭ്യാസം നല്‍കണം എന്നതടക്കം പതിനഞ്ചോളം വിദ്യാഭ്യാസ പ്രമേയങ്ങള്‍ സ്റ്റുഡന്റ് പാര്‍ലമെന്റ് പാസാക്കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News