തൃക്കാക്കരയില്‍ മത്സരിക്കാനില്ലെന്ന് ബെന്നി ബഹനാന്‍

Update: 2018-04-14 12:11 GMT
Editor : admin
തൃക്കാക്കരയില്‍ മത്സരിക്കാനില്ലെന്ന് ബെന്നി ബഹനാന്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കടുത്ത നിലപാടിന് മുന്നില്‍ ഹൈകമാന്‍ഡ് വഴങ്ങിയെന്ന അപഖ്യാതി ഒഴിവാക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം.

Full View

തൃക്കാക്കരയില്‍ മത്സരിക്കാനില്ലെന്ന് ബെന്നി ബെഹനാന്‍. കെ.പി.സി.സി പ്രസിഡണ്ടിന് താല്പര്യമില്ലാത്തതിനാല്‍ മത്സരിക്കുന്നില്ലെന്ന് ബെന്നി ബഹനാന്‍ മാധ്യമങ്ങളോട് പറ‍ഞ്ഞു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇടപെട്ടാണ് ബെന്നിയെ മാറ്റാനുള്ള തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് നീങ്ങിയതെന്നാണ് അറിയുന്നത്. ആരോപണവിധേയര്‍ മാറിനില്‍ക്കണമെന്ന വിഎം സുധീരന്‍റെ നിലപാടിനോട് യോജിക്കുന്ന സമീപനമാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചിരുന്നത്. ഹൈക്കമാന്‍ഡിനെ മറികടന്ന് ഒരു തീരുമാനത്തിലേക്ക് പാര്‍ട്ടിയെ നയിക്കാന്‍ ഉമ്മന്‍ചാണ്ടിക്കായത് കനത്ത തിരിച്ചടിയായാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്. ആരോപണവിധേയരായ അഞ്ചുപേരുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് വഴങ്ങിയെന്ന പ്രതീതി ഒഴിവാക്കി വിഎം സുധീരന്‍റെ മുഖംരക്ഷിക്കുക എന്ന ലക്ഷ്യവും പുതിയ നീക്കത്തിന് പിന്നിലുണ്ട്.

Advertising
Advertising

Full View

ബെന്നി ബെഹനാന്‍റെ പിന്മാറ്റത്തിന് ഇടയാക്കിയ സാഹചര്യം ഖേദകരമെന്ന് കെ ബാബു. മാന്യമായി പ്രശ്നം പരിഹരിക്കമായിരുന്നു. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയായിരുന്നു ബെന്നി ബെഹനാനെന്നും കെ.ബാബു പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പിന്തുണയില്‍ ശനിയാഴ്ച്ച രാത്രി വരെ ഹൈകമാന്‍ഡില്‍ വി എം സുധീരന്റെ വാദങ്ങള്‍ക്ക് ലഭിച്ച മുന്‍തൂക്കം ഇന്നലെ ഉച്ചയോടെയാണ് ഇല്ലാതായത്. ആരോപണവിധേയരായ മന്ത്രി കെ ബാബുവും അടൂര്‍ പ്രകാശും മാറിനില്‍ക്കണമെന്ന നിര്‍ദേശം ഇന്നലത്തെ യോഗത്തില്‍ ഹൈകമാന്‍ഡ് മുന്നോട്ട് വെച്ചിരുന്നു. വി എം സുധീരന്‍ ഇതിനെ പിന്തുണച്ചപ്പോള്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തെ അറിയിച്ചു. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങി. മന്ത്രിമാരെയും സിറ്റിംഗ് എംഎല്‍എമാരെയും മാറ്റിയാല്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്‍മാറുമെന്ന സന്ദേശം മുഖ്യമന്ത്രി ഹൈകമാന്‍ഡിന് കൈമാറുകയും ചെയ്തു. ഇതോടെ രാഹുല്‍ ഗാന്ധി ഒഴികെയുള്ള ബാക്കി ഹൈകമാന്‍ഡ് നേതാക്കള്‍ കെ ബാബു, അടൂര്‍ പ്രകാശ് അടക്കമുള്ളവരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം.
ഇന്നലെ രാവിലെ വി എം സുധീരനുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ ഗാന്ധി ഹൈകമാന്‍ഡ് തീരുമാനം അറിയിച്ചു. എന്നാല്‍ തീരുമാനത്തില്‍ രാഹുല്‍ ഗാന്ധിക്ക് കടുത്ത എതിര്‍പ്പുള്ളതായാണ് അറിയുന്നത്. പാര്‍ട്ടിയുടെ വിജയത്തിന് ആവശ്യമായ നിര്‍ദേശങ്ങളാണ് താന്‍ മുന്നോട്ട് വെച്ചതെന്നും വ്യക്ത്യാധിഷ്ടിതമല്ല പ്രശ്നാധിഷ്ടിതമാണ് തന്റെ നിലപാടെന്നും സുധീരന്‍ പറഞ്ഞു. തര്‍ക്ക സീറ്റുകളിലെ സിറ്റിംഗ് എംഎല്‍എമാര്‍ ഉള്‍പ്പെടെ 34 സിറ്റിംഗ് എംഎല്‍എമാര്‍ കൂടി ഉള്‍ക്കൊള്ളുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് തന്നെ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News