ജിഷ്ണുവിന്‍റെ കുടുംബത്തിന് നാടിന്‍റെ സ്വീകരണം

Update: 2018-04-15 13:17 GMT
ജിഷ്ണുവിന്‍റെ കുടുംബത്തിന് നാടിന്‍റെ സ്വീകരണം

ഇന്നലെ രാത്രിയില്‍ വളയത്തെത്തിയ ജിഷ്ണുവിന്‍റെ കുടുംബത്ത മുദ്രാവാക്യം വിളികളോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്.

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കും സമരത്തില്‍ പങ്കെടുത്തവര്‍ക്കും നാട്ടുകാര്‍ സ്വീകരണം നല്‍കി. ഇന്നലെ രാത്രിയില്‍ വളയത്തെത്തിയ ജിഷ്ണുവിന്‍റെ കുടുംബത്ത മുദ്രാവാക്യം വിളികളോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്. പിന്തുണച്ച എല്ലാവര്‍ക്കും മഹിജ നന്ദി പറഞ്ഞു.

Full View

പൊലീസിന്‍റെ അതിക്രമങ്ങള്‍ക്ക് വിധേയരായതിനുശേഷം ആദ്യമായി നാട്ടിലെത്തിയ ജിഷ്ണുവിന്‍റെ കുടുംബത്തിന് വന്‍ വരവേല്‍പ്പാണ് വളയത്ത് ലഭിച്ചത്. രാത്രിയിലും സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനുപേര്‍ മഹിജയെയും സമരത്തില്‍ പങ്കെടുത്തവരെയും കാണാനെത്തി. വീട്ടില്‍ നിരാഹാര സമരം നടത്തിയ ജിഷ്ണുവിന്‍റെ സഹോദരി അവിഷ്ണ സ്വീകരണ വേദിയിലെത്തിയപ്പോള്‍ മഹിജ മകളെ മാലയിട്ട് സ്വീകരിച്ചു.

നാട്ടുകാരുടെ പിന്തുണയാണ് തങ്ങളുടെ സമരത്തിന് പ്രചോദനമായതെന്ന് ജിഷ്ണുവിന്‍റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സ്വീകരണ യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News