ജിഷയുടെ അമ്മയെ പ്രവേശിപ്പിച്ച താലൂക്ക് ആശുപത്രിയില്‍ സൌകര്യങ്ങള്‍ കുറവെന്ന് ദേശീയ വനിതാ കമ്മീഷന്‍ അംഗം

Update: 2018-04-18 07:27 GMT
Editor : admin
ജിഷയുടെ അമ്മയെ പ്രവേശിപ്പിച്ച താലൂക്ക് ആശുപത്രിയില്‍ സൌകര്യങ്ങള്‍ കുറവെന്ന് ദേശീയ വനിതാ കമ്മീഷന്‍ അംഗം

അമ്മയെ പ്രവേശിപ്പിച്ചിട്ടുള്ള പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ മതിയായ ചികിത്സാ സൌകര്യമില്ല. മാനസിക ആഘാതത്തില്‍ നിന്ന് അമ്മ ഇപ്പോഴും കരകയറിയിട്ടില്ല. അവര്‍ക്ക് ഇത്ര ദിവസമായിട്ടും കൌണ്‍സിലിങ് പോലും നല്‍കിയിട്ടില്ലെന്നും രേഖാ ശര്‍മ പറഞ്ഞു.

Full View

ജിഷയുടെ അമ്മയെ പ്രവേശിപ്പിച്ച പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൌകര്യങ്ങള്‍ വളരെ കുറവാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ അംഗം രേഖാ ശര്‍മ. കേസന്വേഷണം മന്ദഗതിയിലാണെന്നും രേഖാ ശര്‍മ പറഞ്ഞു. എന്നാല്‍ പൊലീസ് അന്വേഷണം മന്ദഗതിയിലാണെന്ന അഭിപ്രായമില്ലെന്നും അന്വേഷണ സംഘത്തിന് സാവകാശം നല്‍കണമെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെസി റോസക്കുട്ടി പറഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെ ജിഷയുടെ അമ്മ രാജേശ്വരിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ശേഷമാണ് ഇരുവരുടെയും പ്രതികരണം.

Advertising
Advertising

അന്വേഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും ഭാഗത്ത് വലിയ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. അമ്മയെ പ്രവേശിപ്പിച്ചിട്ടുള്ള പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ മതിയായ ചികിത്സാ സൌകര്യമില്ല. മാനസിക ആഘാതത്തില്‍ നിന്ന് അമ്മ ഇപ്പോഴും കരകയറിയിട്ടില്ല. അവര്‍ക്ക് ഇത്ര ദിവസമായിട്ടും കൌണ്‍സിലിങ് പോലും നല്‍കിയിട്ടില്ലെന്നും രേഖാ ശര്‍മ പറഞ്ഞു.

പൊലീസിന്‍റെ അന്വേഷണം മന്ദഗതിയിലാണ്. അന്വേഷണ പുരോഗതി ആരാഞ്ഞ് പൊലീസിനോട് റിപ്പോര്‍ട്ട് തേടുമെന്നും രേഖാ ശര്‍മ അറിയിച്ചു. ഇന്ന് ജിഷയുടെ വീട് സന്ദര്‍ശിക്കാനും തീരുമാനിച്ചിട്ടുണ്ട് . അതേസമയം കേസന്വേഷണത്തില്‍ വീഴ്ചയില്ലെന്നും മികച്ച ടീമാണ് കേസന്വേഷിക്കുന്നതെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെസി റോസക്കുട്ടി പറഞ്ഞു.

കേരളത്തില്‍ സംഭവിച്ചിട്ടുള്ളത് ചരിത്രത്തില്‍ ഇല്ലാത്ത ദുരനുഭവമാണെന്നും ഇനി ഇത്തരം ക്രൂര കൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും കെസി റോസക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News