വേങ്ങരയില്‍ യുഡിഎഫിന്‍റെ വിജയാഹ്ലാദം

Update: 2018-04-19 06:19 GMT
Editor : Sithara

പച്ചവെള്ളത്തിന് പോലും പച്ച നിറമായിരുന്നു ഇന്ന് വേങ്ങരയില്‍.

യുഡിഎഫ് പ്രവര്‍ത്തകരുടെ ആവേശത്തിന് നടുവിലാണ് വേങ്ങര. കെഎന്‍എ ഖാദറിന്റെ ലീഡ് 5000 കടന്നപ്പോള്‍‌ തന്നെ കൊടികളും ബാന്‍റ് സെറ്റുകളുമായി പ്രവര്‍ത്തകര്‍ റോഡിലിറങ്ങിയിരുന്നു.

പച്ചവെള്ളത്തിന് പോലും പച്ച നിറമായിരുന്നു ഇന്ന് വേങ്ങരയില്‍. കെഎന്‍എ ഖാദറിന്റെ ലീഡ് ഓരോ തവണ ഉയരുമ്പോഴും യുഡിഎഫ് പ്രവര്‍ത്തകരുടെ ആവേശം കൊണ്ട് വേങ്ങരയുടെ തെരുവുകള്‍ നിറഞ്ഞു. ഔദ്യോഗിക ഫലപ്രഖ്യാപനം വന്നതോടെ വേങ്ങരയുടെ തെരുവുകളും നേതാക്കളുടെ വീടുമെല്ലാം പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലായി. വിജയാഹ്ളാദ ഘോഷയാത്രയുമായി എത്തിയ കെഎന്‍എ ഖാദര്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്കെത്തിയപ്പോള്‍ പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയായി.

വേങ്ങരക്കാര്‍ക്ക് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ യുഡിഎഫിന്‍റെ നിരവധി പ്രവര്‍ത്തകരും വിജയാഹ്ളാദത്തില്‍ പങ്കെടുത്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News