അമ്മക്കും മകൾക്കും പിതാവിന്റെ വധ ഭീഷണി

Update: 2018-04-20 09:51 GMT
അമ്മക്കും മകൾക്കും പിതാവിന്റെ വധ ഭീഷണി

കഴിഞ്ഞ 5 വർഷമായി സ്വന്തം മകളെ ബലാത്സംഗത്തിന് വിധേയമാക്കിയ കേസിൽ 90 ദിവസം റിമാൻഡിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി സജിമോനാണ് ഭാര്യയെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത്.

Full View

അമ്മക്കും മകൾക്കും നേരെ പിതാവിന്‍റെ വധ ഭീഷണി. കഴിഞ്ഞ 5 വർഷമായി സ്വന്തം മകളെ ബലാത്സംഗത്തിന് വിധേയമാക്കിയ കേസിൽ 90 ദിവസം റിമാൻഡിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി സജിമോനാണ് ഭാര്യയെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത്.

കഴിഞ്ഞ 20 വർഷമായി സൗദിയിൽ നഴ്‌സായി ജോലി നോക്കുകയാണ് പെൺകുട്ടിയുടെ അമ്മ .കൊല്ലം കൊട്ടാരക്കര സ്വദേശിയായ ഭർത്താവിന്‍റെയും ഭർത്താവിന്‍റെ അമ്മയുടെയും സംരക്ഷണയിലായിരുന്നു മകൾ. 2016 ഫെബ്രുവരിയിൽ സൗദിയിലെ ജോലി അവസാനിപ്പിച്ച് നാട്ടിൽ വന്നപ്പോഴാണ് ഭർത്താവ് തന്റെ മകളെ 5 വർഷമായി ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന വിവരം അറിയുന്നത്.

Advertising
Advertising

15 വയസ്സുകാരിയായ മകൾ ഇപ്പോൾ ചൈൽഡ് ലൈനിന്‍റെ സംരക്ഷണയിലാണ്. പോസ്കോ ആക്ട് പ്രകാരം അച്ഛൻ സജിമോനെതിരെ പോലീസ് കേസെടുത്തു അറസ്റ് ചെയ്‌തെങ്കിലും 90 ദിവസത്തിനു ശേഷം ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങി. കേസ് വിചാരണക്ക് വരുമ്പോൾ മകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തനിക്കു കടുത്ത ശിക്ഷ കിട്ടിയേക്കാൻ ഇടയുണ്ട് എന്നറിഞ്ഞ പ്രതി അമ്മയെയും മകളെയും കൊന്നു കളയുമെന്നാണ് ഇപ്പോൾ ഭീഷണി മുഴക്കിയിരിക്കുന്നത്‌.

തന്റെയും മകളുടെയും ജീവൻ അപകടത്തിലാണ് എന്നു കാണിച്ച് സംസ്ഥാന ഡിജിപിക്ക് അടക്കം പരാതി നൽകി നീതിക്കു വേണ്ടി കാത്തിരിക്കുകയാണ് ഈ അമ്മ.

Tags:    

Similar News