പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ലഹരി മരുന്ന് നല്‍കിയ സംഭവത്തില്‍ കേസെടുത്തു

Update: 2018-04-21 19:41 GMT
Editor : Jaisy
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ലഹരി മരുന്ന് നല്‍കിയ സംഭവത്തില്‍ കേസെടുത്തു

പനച്ചിക്കാട് സ്വദേശി അനിൽ കുമാറിനെതിരെയാണ് കേസെടുത്തത്

Full View

കോട്ടയം, ചിങ്ങവനത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ലഹരി മരുന്ന് നല്‍കിയ സംഭവത്തില്‍ പ്രതിക്കെതിരെ ബാലാവകാശ നിയമപ്രകാരം കേസെടുത്തു . പനച്ചിക്കാട് സ്വദേശി അനിൽ കുമാറിനെതിരെയാണ് കേസെടുത്തത് .എന്നാല്‍ ഇതുവരെ പ്രതിയെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ ഐ.സി.യുവില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥി ചികില്‍സയ്ക്കു ശേഷം വീട്ടിലെത്തി.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പരുന്തുംപാറ സ്വദേശിയായ നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഈ ദുരനുഭവം ഉണ്ടായത്. സ്കൂളില്‍ നിന്നും മടങ്ങവേ കൂട്ടുകാരന്റെ വീട്ടില്‍ പോയ ഈ വിദ്യാര്‍ത്ഥിക്ക് കൂട്ടുകാരന്റെ പിതാവായ പരുത്തുംപാറ വെള്ളുത്തുരുത്തി സ്വദേശി അനില്‍കുമാര്‍ ലഹരി ഗുളിക നല്കുകയായിരുന്നു. ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ത്ഥി മൂന്ന് ദിവസം തീവ്രപരിചരണ വിഭാഗത്തില്‍
ചികിത്സയിലായിരുന്നു. സമീപത്തുള്ളവര്‍ കൃത്യസമയത്ത് ഇടപെട്ടതുകൊണ്ടാണ് കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചത്. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ചിങ്ങവനം പോലീസ് ഇയാള്‍ക്കതെിരെ കേസ് എടുത്തിട്ടുണ്ട്. എന്നാല്‍ ഇയാളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ബാലാവകാശ നിയമപ്രകാരമാണ് കേസ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News