മൂന്നാറില്‍ ഉന്നതതലയോഗം വിളിക്കുന്നതില്‍ സിപിഐക്ക് അതൃപ്തി

Update: 2018-04-21 11:07 GMT
Editor : Jaisy
മൂന്നാറില്‍ ഉന്നതതലയോഗം വിളിക്കുന്നതില്‍ സിപിഐക്ക് അതൃപ്തി
Advertising

ഇക്കാര്യം ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പ് മുഖ്യമന്ത്രിക്ക് കത്ത് നല്കി

Full View

മൂന്നാറില്‍ ഉന്നതതലയോഗം വിളിക്കുന്നതില്‍ സിപിഐക്ക് അതൃപ്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പ് മുഖ്യമന്ത്രിക്ക് കത്ത് നല്കി. സിപിഐ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇ. ചന്ദ്രശേഖരന്റെ നടപടി.

മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപത്തെ 22 സെന്‍റ് കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികള്‍ സബ് കലക്ടര്‍ ആരംഭിച്ചതോടുകൂടിയാണ് സിപിഐയും എംഎം മണിയും തമ്മിലുള്ള പോര് പുനരാരംഭിച്ചത്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഉന്നത തലയോഗം വിളിക്കണമെന്ന് എംഎം മണിയും സിപിഎം പ്രാദേശിക നേതൃത്വവും അടങ്ങുന്ന സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. അടുത്ത മാസം ഒന്നിന് ഉന്നതതല യോഗം വിളിക്കാന്‍ മുഖ്യമന്ത്രി ആലോചിച്ചതിന് പിന്നാലെയാണ് റവന്യൂ മന്ത്രി എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നത്. 22 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത് വ്യാജവക്കാലത്ത് ആണെന്നും വ്യാജ ആള്‍ക്കാരാണ് ഇതിന് പിന്നിലെന്നും ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇത്തരത്തില്‍ വ്യാജ വക്കാലത്തുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉന്നതതല യോഗം വിളിക്കേണ്ടതില്ലെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്. യോഗത്തിന്റെ മറവില്‍ സബ്കലക്ടറെ ശ്രീറാം വെങ്കിട്ടരാമനെ മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് തടയിടുക കൂടിയാണ് റവന്യൂ മന്ത്രിയുടെയും സിപിഐയുടെയും ലക്ഷ്യം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News