തിരിച്ചുവിളിച്ച് ചെന്നിത്തല, കുഞ്ഞാലിക്കുട്ടിക്കുള്ള പിന്തുണ യുഡിഎഫിനില്ലെന്ന് മാണി

Update: 2018-04-22 11:49 GMT
Editor : admin
തിരിച്ചുവിളിച്ച് ചെന്നിത്തല, കുഞ്ഞാലിക്കുട്ടിക്കുള്ള പിന്തുണ യുഡിഎഫിനില്ലെന്ന് മാണി

ഉടനെ തിരിച്ചുവിളിച്ച നല്ല മനസ്സിന് നന്ദിരേഖപ്പെടുത്തുന്നു.. എന്നാല്‍ തിരികെ പോകേണ്ട സാഹചര്യം നിലവിലില്ലെന്നും മാണി

കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ യുഡിഎഫ് പ്രവേശനം ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും ചര്‍ച്ചയാകുന്നു.മാണി യുഡിഎഫിലേക്ക് തിരികെ വരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ച് ആവിശ്യപ്പെട്ടു. എതിര്‍പ്പില്ലെങ്കിലും ഉടന്‍ യുഡിഎഫിലേക്ക് ഇല്ലെന്ന നിലപാടിലാണ് കെഎം മാണി

Full View


മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിക്ക് കെഎം മാണി പിന്തുണ നല്‍കിയ സാഹചര്യത്തിലാണ് മാണിവിഭാഗത്തിന്റെ യുഡിഎഫ് പ്രവേശനം വീണ്ടും സജീവ ചര്‍ച്ചയായത്.മാണി തിരികെ വരണമെന്ന നിലപാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നും ആവര്‍ത്തിച്ചു. സമാന നിലപാടാണ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും. എന്നാല്‍ ക്ഷണം തത്ക്കാലം സ്വീകരിക്കേണ്ടന്ന തീരുമാനത്തിലാണ് കെഎം മാണിയും,കേരളാ കോണ്‍ഗ്രസ് എമ്മും. എങ്കിലും, അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്പ് മാണി വിഭാഗത്തെ യുഡിഎഫില്‍ എത്തിക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് യുഡിഎഫ് നേതാക്കള്‍

Tags:    

Writer - admin

contributor

Editor - admin

contributor

Similar News