'ആരോപണങ്ങള്‍ക്ക് കാരണം സരിതയുടെ വ്യക്തി വിരോധം' ചീഫ് സെക്രട്ടറിക്ക് എഡിജിപി കെ പത്മകുമാറിന്റെ കത്ത്

Update: 2018-04-22 16:15 GMT
Editor : Muhsina
'ആരോപണങ്ങള്‍ക്ക് കാരണം സരിതയുടെ വ്യക്തി വിരോധം' ചീഫ് സെക്രട്ടറിക്ക് എഡിജിപി കെ പത്മകുമാറിന്റെ കത്ത്
Advertising

സരിതയുടെ വ്യക്തി വിരോധമാണ് ആരോപണങ്ങള്‍ക്ക് കാരണമെന്ന് കത്തില്‍ പറയുന്നു. സരിതയുടെ നട്ടാല്‍ കുരുക്കാത്ത നുണകളും,ആരോപണങ്ങളും കേട്ട് നടപടിയെടുക്കരുത്. സര്‍ക്കാര്‍ നടപടി വ്യക്തി ജീവിതത്തിലും..

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സര്‍ക്കാരെടുത്ത നടപടിക്കെതിരെ എഡിജിപി കെ പത്മകുമാര്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിന് കത്ത് നല്‍കി.സരിതാ നായരുടെ നുണകളും ആരോപണങ്ങളും കേട്ട് നടപടിയെടുക്കരുതെന്നാണ് ആവിശ്യം.കത്തിന്റെ പകര്‍പ്പ് മീഡിയാവണ്ണിന് ലഭിച്ചു.അതേ സമയം പീഢിപ്പിക്കപ്പെട്ടന്ന പരാതിയില്‍ നടപടി ഉണ്ടായില്ലന്ന് കാണിച്ച് സരിത വീണ്ടും മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

Full View

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കത്ത് എഴുതുന്നതെന്ന് പത്മകുമാര്‍ ആമുഖമായി പറഞ്ഞിട്ടുണ്ട്.സരിതാ എസ് നായര്‍ക്ക് തന്നോടുള്ള വ്യക്തി വിരോധമാണ് ആരോപണങ്ങള്‍ക്ക് കാരണം.2013-ല്‍ സരിതയേയും ബിജു രാധാക്യഷണനേയും പെരുന്പാവൂര്‍ സിഐ ആദ്യം അറസ്റ്റ് ചെയ്ത സമയത്ത് താന്‍ കൊച്ചി റേഞ്ച് ഐജി ആയിരുന്നുവെന്നതാണ് വിരോധത്തിന് കാരണമെന്നും പറയുന്നു.സര്‍ക്കാര്‍ നടപടികള്‍ വ്യക്തി ജീവിതത്തിലും,ഔദ്യോഗിക ജീവിതത്തിലും കരിനിഴല്‍ വീഴ്ത്തിയെന്നും വിശദീകരിക്കുന്നുണ്ട്.സോളാര്‍ കമ്ീഷന്‍ ശുപാര്‍ശകള്‍ക്കെതിരെ ഡിജിപി എ ഹേമചന്ദ്രനും കഴിഞ്ഞ ദിവസം സര്‍ക്കാരിന് കത്തെഴുതിയിരുന്നു.

അതേ സമയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ ശരിയായ അന്വേഷണം ഇതുവരെ നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി സരിത മുഖ്യമന്ത്രിക്ക് പരാതി നല്‍കി.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പോലീസിനെ സമീപിച്ചെങ്കിലും വ്യാജ പരാതിയാണന്ന് പറഞ്ഞ് കേസ് രജിസിട്രര്‍ ചെയ്തില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ച പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പീഡനക്കേസ് രജിസ്ട്രര്‍ ചെയ്യാനാവില്ലന്ന വാദം ഉയരുന്ന സാഹചര്യത്തിലാണ് സരിതയുടെ പരാതിയെന്നത് ശ്രദ്ധേയമാണ്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News