ഉണ്ണ്യാലിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ വലഞ്ഞ് കുടുംബങ്ങള്‍

Update: 2018-04-26 12:26 GMT
Editor : Jaisy
ഉണ്ണ്യാലിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ വലഞ്ഞ് കുടുംബങ്ങള്‍

മിക്ക വീടുകളിലെ യുവാക്കളും ഒളിവിലാണ്

Full View

മലപ്പുറം ഉണ്ണ്യാലിലെ രാഷ്ട്രീയ സംഘര്‍ഷം നിരവധി കുടുംബങ്ങളെയാണ് പ്രയാസപ്പെടുത്തുന്നത്. മിക്ക വീടുകളിലെ യുവാക്കളും ഒളിവിലാണ്. വിലപ്പെട്ട രേഖകളെല്ലാം നശിപ്പിക്കപ്പെട്ടു. രാഷ്ട്രീയ സംഘര്‍ഷംമൂലം സ്വന്തം മക്കളെ ദിവസങ്ങളായി കാണാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് പല രക്ഷിതാക്കളും തിരിച്ചറിയല്‍ കാര്‍ഡ് ,ആധാര്‍ കാര്‍ഡ് ,വിവിധ സര്‍ട്ടി ഫിക്കറ്റുകള്‍ തുടങ്ങി വിലപ്പെട്ട രേഖകളെല്ലാം നശിപ്പിക്കപ്പെട്ടു.

പല കുടുംബങ്ങളുടെയും സാമ്പത്തിക അടിത്തറ ഉന്‍മൂലം ചെയ്യപെട്ടു. പണവും സ്വര്‍ണാഭരണങ്ങളും കൊള്ളയടിക്കപ്പെട്ടു. വീട്ടില്‍ അന്തിയുറങ്ങാന്‍പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉളളത്. ഈ പ്രദേശത്ത് ഉളളവര്‍ക്ക് വിദേശയാത്രയും സര്‍ക്കാര്‍ ജോലിയും ലഭിക്കുക പ്രയാസകരമാകും. വിവാഹ ആലോചനകള്‍പോലും ഇപ്പോള്‍ നടക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News