പഴയിടം ദമ്പതി വധക്കേസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി

Update: 2018-04-26 20:33 GMT
പഴയിടം ദമ്പതി വധക്കേസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി

2013ല്‍ പിതൃസഹോദരിയെയും ഭർത്താവിനെയും കൊലപ്പെടുത്തിയ ഇയാള്‍ പിടിയിലായതിന് ശേഷം രക്ഷപ്പെട്ടിരുന്നു.

Full View

കോട്ടയം പഴയിടം ദമ്പതി വധക്കേസ് പ്രതിയെ കോടതിയിൽ ഹാജരാക്കി. പഴയിടം ചെറുവള്ളി ചൂരപ്പാടിയിൽ അരുണ്‍ ശശിയെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി രണ്ടിൽ ഹാജരാക്കിയത്. 2013ല്‍ പിതൃസഹോദരിയെയും ഭർത്താവിനെയും കൊലപ്പെടുത്തിയ ഇയാള്‍ പിടിയിലായതിന് ശേഷം രക്ഷപ്പെട്ടിരുന്നു.

രണ്ടു വർഷം മുൻപ് ഈ കേസിൽ കോട്ടയം കോടതിയിൽ വിചാരണയുടെ ഭാഗമായി കുറ്റപത്രം വായിച്ച ദിവസം അരുണ്‍ ശശി രക്ഷപ്പെട്ട് ഒളിവില്‍ പോയിരുന്നു. മറ്റ് ചില കേസുകളില്‍ തമിഴ്നാട് പോലീസ് പിടികൂടിയ ഇയാളെ തമിഴ്നാട് ഗുണ്ടാ ആക്ട് ചുമത്തിയ പുഴൽ സെൻട്രൽ ജയിലിൽ പാര്‍പ്പിച്ചിരിക്കുയായിരുന്നു . പഴയിടം ഇരട്ടക്കൊലക്കേസ് വിചാരണ തുടങ്ങുന്നതിന്റെ ഭാഗമായി പ്രത്യേക വാറണ്ട് നല്കിയാണ് പ്രതിയെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി രണ്ടിൽ എത്തിച്ചത്.

വിചാരണ നടപടികൾ മെയ് 16നു തുടങ്ങാൻ കോടതി നിർദേശിച്ച സാഹചര്യത്തിൽ പ്രതിയെ ജില്ലാ ജയിലിലേക്ക് ജഡ്ജി കെ. സനൽകുമാർ റിമാൻഡ് ചെയ്തു. 2013 ആഗസ്ത് 28നാണ് പിതൃസഹോദരി തങ്കമ്മയെയും ഭർത്താവ് ഭാസ്കരനെയും അരുണ്‍ ശശി കൊലപ്പെടുത്തുന്നത്.

Tags:    

Similar News