ഓഖിയില്‍ പുതിയ കണക്കുമായി സര്‍ക്കാര്‍; കാണാതായത് 208 പേര്‍

Update: 2018-04-26 00:00 GMT
Editor : Muhsina
ഓഖിയില്‍ പുതിയ കണക്കുമായി സര്‍ക്കാര്‍; കാണാതായത് 208 പേര്‍

ഓഖി ദുരന്തത്തില്‍ കാണാതയവരെക്കുറിച്ച് പുതിയ കണക്കുമായി സര്‍ക്കാര്‍. ‍ 208 പേരെ കാണാതായെന്നും ഇതില്‍ 166 പേര്‍ മലയാളികളാണെന്നും റവന്യു വകുപ്പ് പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. 32 മൃതദേഹങ്ങള്‍..

ഓഖി ദുരന്തത്തില്‍ കാണാതയവരെക്കുറിച്ച് പുതിയ കണക്കുമായി സര്‍ക്കാര്‍. ‍ 208 പേരെ കാണാതായെന്നും ഇതില്‍ 166 പേര്‍ മലയാളികളാണെന്നും റവന്യു വകുപ്പ് പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. 32 മൃതദേഹങ്ങള്‍ കൂടി ഇനിയും തിരിച്ചറിയാനുണ്ട്. നേരത്തെ സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പ്രകാരം 300 പേരെയാണ് കണ്ടെത്താനുണ്ടായിരുന്നത്.

Advertising
Advertising

Full View

ഓഖി ദുരന്തവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണക്കാണ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ദുരന്തത്തില്‍ 74 പേര്‍ മരിച്ചുവെന്നാണ് സര്‍ക്കാരിന്‍റെ കണക്ക്. 166 മലയാളികളെ ഇനിയും കണ്ടെത്താനുണ്ട്. ഇതില്‍ 132 പേരുടെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 ഇതര സംസ്ഥാനക്കാരുടെ എഫ്ഐആറും ഇട്ടിട്ടുണ്ട്. 34 പേരുടെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. കണ്ടെടുത്ത മൃതദേഹങ്ങളില്‍ 32 എണ്ണം തിരിച്ചറിഞ്ഞിട്ടില്ലെന്നും സര്‍ക്കാരിന്‍റെ കണക്ക് വ്യക്തമാക്കുന്നു. തമിഴ്നാട്ടില്‍ നിന്നുള്ളവരാണ് ഇതര സംസ്ഥാനക്കാരില്‍ കൂടുതല്‍. ആസാമില്‍ നിന്നും ഉത്തര്‍ പ്രദേശില്‍ നിന്നുമുള്ളവരും കാണാതായവരിലുണ്ട്. അതിനിടെ കടല്‍ പ്രക്ഷുബ്ദ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മൽസ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News