ഷാനിമോള്‍ ഉസ്മാനെതിരെ പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്നും വിമതര്‍ പിന്‍മാറി

Update: 2018-04-27 18:31 GMT
Editor : admin | admin : admin
ഷാനിമോള്‍ ഉസ്മാനെതിരെ പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്നും വിമതര്‍ പിന്‍മാറി
Advertising

തിരുവന്തപുരത്ത് കെപിസിസി പ്രസിഡന്‍റ് ഇടപെട്ടു നടത്തിയ ചര്‍ച്ചയിലാണ് ധാരണ. വിഎം സുധീരന്‍ പങ്കെടുക്കുന്ന ഒറ്റപ്പാലത്തെ കണ്‍വന്‍ഷനില്‍ വിമതര്‍.....

Full View

ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാനെതിരെ പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്നും വിമതര്‍ പിന്‍മാറി. തിരുവന്തപുരത്ത് കെപിസിസി പ്രസിഡന്‍റ് ഇടപെട്ടു നടത്തിയ ചര്‍ച്ചയിലാണ് ധാരണ. വിഎം സുധീരന്‍ പങ്കെടുക്കുന്ന ഒറ്റപ്പാലത്തെ കണ്‍വന്‍ഷനില്‍ വിമതര്‍ പങ്കെടുക്കും. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. ഒറ്റപ്പാലത്തുകാരായ ഡിസിസി സെക്രട്ടറി രാജര്തനം, ഡിസിസി ജനറല്‍ സെക്രട്ടറി ശ്രീവല്‍സന്‍, യുഡിഎഫ് ഒറ്റപ്പാലം മുന്‍ ചെയര്‍മാന്‍ അബ്ദുള്‍ഖാദര്‍ എന്നിവരെ ഇന്നലെയാണ് പ്രശ്ന പരിഹാരത്തിനായി വിളിച്ചു വരുത്തിയത്.

വിഎം സുധീരന്‍റെ അഭ്യര്‍ത്ഥനമാനിച്ച് വിമതര്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. മണ്ഡലത്തിലെ പ്രദേശിക വിഷയങ്ങള്‍ കൃത്യമായി അറിയിക്കുന്നതില്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് സുധീരന്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ജയസാധ്യതയുണ്ടെന്നും തങ്ങളുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചെന്നും വിമതര്‍ പറഞ്ഞു. ഈ മാസം പത്തൊന്പതിന് ശ്രീകൃഷ്ണപുരത്ത് ഷാനിമോള്‍ ഉസ്മാന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വിഎം സുധീരന്‍ പങ്കെടുക്കും. ഇതില്‍ തങ്ങളും സജീവമായി ഉണ്ടാകുമെന്ന് വിമതര്‍ അറിയിച്ചു.

കഴിഞ്ഞ മൂന്നുവട്ടവും ഒറ്റപ്പാലത്തിനു പുറത്തുള്ളവരായിരുന്നു മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. മല്‍സരശേഷം ഇവരെ നേരിട്ടു കാണാന്‍ സാധിച്ചില്ല എന്നാണ് പ്രാദേശിക നേതാക്കള്‍ ഉന്നയിക്കുന്ന വിഷയം. ബദല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന ഭീഷണിയുമായി വിമതര്‍ ഇതുവരെ രണ്ട് കണ്‍വന്‍ഷനുകള്‍ വിളിച്ചു ചേര്‍ത്തിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News