ഡെങ്കി പടരുന്നു, പനി പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ചെന്നിത്തല

Update: 2018-04-27 03:40 GMT
Editor : Jaisy
ഡെങ്കി പടരുന്നു, പനി പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ചെന്നിത്തല

പനി പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു

Full View

ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്നും ഒരാള്‍ മരിച്ചു. കോഴിക്കോട് പുന്നശ്ശേരി സ്വദേശി ഗോവിന്ദന്‍ കുട്ടിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും ഡെങ്കി ബാധിച്ച് ചികിത്സയിലാണ്.

പനിബാധിച്ച് ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഗോവിന്ദന്‍കുട്ടി. ഇദ്ദേഹത്തിന്റെ ഭാര്യയും ഡെങ്കിബാധിച്ച് ചികിത്സയിലാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോഴും സംസ്ഥാനത്ത് ആശങ്ക വിട്ടുമാറിയിട്ടില്ല. നൂറുകണക്കിന് രോഗികള്‍ ആശുപത്രിയിലേക്കെത്തുമ്പോഴും ജീവനക്കാരുടെ അഭാഭവും പ്രതിസന്ധി രൂക്ഷമാക്കുന്നു. അശാസ്ത്രീയമായ സംവിധാനങ്ങളും രോഗികള്‍ക്ക് തിരിച്ചടിയാകുന്നു.

പനി പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൊതുക് നിവാരണത്തെപ്പറ്റി പഠിക്കാന്‍ കേന്ദ്രസംഘമെത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News