തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് സംബന്ധിച്ച ഫയലുകള്‍ കണ്ടെത്തി

Update: 2018-04-27 09:53 GMT
Editor : admin
തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് സംബന്ധിച്ച ഫയലുകള്‍ കണ്ടെത്തി

ആലപ്പുഴ നഗരസഭയില്‍ നിന്ന് കാണാതായ 18 ഫയലുകളാണ് കണ്ടെത്തിയത്. ഓഫീസിലെ അലമാരയില്‍ നിന്ന് തന്നെയാണ് ഫയലുകള്‍ ലഭിച്ചത്

മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭാ ഓഫീസിൽ നിന്ന് നഷ്ടപ്പെട്ട സുപ്രധാന രേഖകള്‍ കണ്ടെത്തി. കാണാതായ നാല് ഫയലുകളിൽ ഒന്നാണ് തിരികെ ലഭിച്ചത്. നിരവധി സ്ഥലമിടപാടുകളുടെ രേഖകളടങ്ങിയ ഫയലാണിത്.

Full View

മന്ത്രി തോമസ് ചാണ്ടി അനധികൃതമായി നിലം നികത്തിയെന്ന ആരോപണം പരിശോധിക്കുന്ന ഘട്ടത്തിലാണ് ഇതുമായി ബന്ധപ്പെട്ട നാല് ഫയലുകൾ ആലപ്പുഴ നഗരസഭാ ആസ്ഥാനത്ത് നിന്ന് നഷ്ടപ്പെട്ടതായി വ്യക്തമായത്. ഒരു മാസത്തോളം പിന്നിട്ട ശേഷം ഓഫീസിലെ അലമാരക്കകത്ത് നിന്ന് തന്നെയാണ് ഒരു ഫയൽ കണ്ടെത്തിയത്.

18 കെട്ടിടങ്ങളുടെ രേഖകളാണ് തിരിച്ചുകിട്ടിയ ഫയലിലുള്ളത്. ഇവ ഭൂമികയ്യേറ്റ വിഷയത്തിലെ സുപ്രധാന രേഖകളാണ്. കാണാതായ മറ്റ് മൂന്ന് ഫയലുകൾ കൂടി വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണെന്ന് നഗരസഭാ അധികൃതർ പറയുന്നു. ആ ഫയലുകളും തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട നിർണായക രേഖകളാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News