കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍

Update: 2018-04-28 20:51 GMT
Editor : admin
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍
Advertising

വിറക് വെട്ടുകാരികളും വെള്ളം കോരികളുമായാണ് കോണ്‍ഗ്രസ് വനിതകളെ കണ്ടതെന്ന് ഷാനി മോള്‍ ഉസ്മാന്‍

Full View

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍. വിറക് വെട്ടുകാരികളും വെള്ളം കോരികളുമായാണ് കോണ്‍ഗ്രസ് വനിതകളെ കണ്ടതെന്ന് ഷാനി മോള്‍ ഉസ്മാന്‍. കേരളത്തിലെ കോണ്‍ഗ്രസില്‍ പുരുഷാധിപത്യമാണുള്ളതെന്നും അവര്‍ പറഞ്ഞു.

തോല്‍ക്കുന്നിടത്ത് മത്സരിക്കാനും രാവും പകലും നോക്കാതെ പണിയെടുക്കാനുമുള്ളവരാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന ധാരണ മാറണമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയും ഷാനിമോള്‍ ഉസ്മാനും പറഞ്ഞു. രണ്ട് വനിതകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി സിപിഐഎം ചരിത്രം കുറിക്കുമ്പോള്‍ കോണ്‍ഗ്രസ് വനിതകളെ തഴഞ്ഞുവെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ പറഞ്ഞു.

തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാതെ കെപിസിസി എക്സിക്യൂട്ടീവ് പിരിഞ്ഞത് ശരിയായില്ല. കോണ്‍ഗ്രസ് മത്സരിപ്പിച്ച വനിതാ സ്ഥാനാര്‍ഥികള്‍ തോല്‍ക്കാനിടയായ സാഹചര്യം പരിശോധിക്കണമെന്ന മഹിളാ കോണ്‍ഗ്രസിന്‍റെ ആവശ്യം നേതൃത്വം പരിഗണിച്ചില്ല. വിഷയം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News