കുപ്പിവെള്ളത്തിന്റെ പേരില്‍ പകല്‍ കൊള്ള; സര്‍ക്കാര്‍ ഇടപെടുന്നില്ല

Update: 2018-04-29 18:07 GMT
Editor : Subin
കുപ്പിവെള്ളത്തിന്റെ പേരില്‍ പകല്‍ കൊള്ള; സര്‍ക്കാര്‍ ഇടപെടുന്നില്ല

കുപ്പിവെള്ളം 12 രൂപയ്ക്ക് വിറ്റാലും കച്ചവടക്കാരന് 40 ശതമാനം ലാഭം ലഭിക്കും. അതായത് 20 രൂപ വിലയുള്ള കുപ്പിവെളളം വിപണിയില്‍ തുടരുന്നതിന് കാരണം 100 ശതമാനത്തിലധികം ലഭിക്കുന്ന ലാഭമാണെന്ന് ചുരുക്കം..

കേരളത്തില്‍ കുപ്പിവെള്ളത്തിന്റെ പേരില്‍ നടക്കുന്നത് തീവെട്ടിക്കൊള്ള. ഒരു വിഭാഗം ഉത്പാദകര്‍ കുടിവെള്ളം ലിറ്ററിന് 12 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ വന്‍കിട കമ്പനികള്‍ കുടിവെള്ളം വില്‍ക്കുന്നത് 20 രൂപയ്ക്കാണ്. പരമാവധി ഉത്പാദന ചിലവ് ഏഴ് രൂപയില്‍ താഴെയാണെന്നിരിക്കെയാണ് ഈ സ്ഥിതി. ഒരേ ഉല്‍പ്പന്നം രണ്ട് വിലയ്ക്ക് വില്‍പ്പന നടക്കുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്‌ക്രിയമാണ്.

Advertising
Advertising

കേരള ബോട്ടില്‍ വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഏപ്രില്‍ രണ്ട് മുതല്‍ കുപ്പിവെള്ള വില ലിറ്ററിന് 12 രൂപയായി നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് ഒരു വിഭാഗം ചെറുകിട ഉത്പാദകര്‍ കുറഞ്ഞ വിലയിലെ ഉത്പന്നം വിപണിയില്‍ എത്തിച്ചുതുടങ്ങി. വമ്പന്‍ മെഷിനറികളുടെ സഹായമില്ലാതെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന കുടിവെള്ള നിര്‍മാണത്തിന്റെ ചിലവ് എത്രയെന്ന് കേള്‍ക്കുക.

കുപ്പിവെള്ളം 12 രൂപയ്ക്ക് വിറ്റാലും കച്ചവടക്കാരന് 40 ശതമാനം ലാഭം ലഭിക്കും. അതായത് 20 രൂപ വിലയുള്ള കുപ്പിവെളളം വിപണിയില്‍ തുടരുന്നതിന് കാരണം 100 ശതമാനത്തിലധികം ലഭിക്കുന്ന ലാഭമാണെന്ന് ചുരുക്കം. വിപണിയില്‍ സാധാരണക്കാരെ ഇത്തരത്തില്‍ ചൂഷണം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ സംവിധാനം നിഷ്‌ക്രിയമാണ്.

സര്‍ക്കാര്‍ സംരംഭത്തിലുള്ള ഹില്ലി അക്വ എന്ന ഉത്പന്നം 10 രൂപ നിരക്കില്‍ വിപണിയിലുണ്ട്. എന്നാല്‍ ഇതിന്റെ വിതരണം പരിമിതമാണ്. 7.5 കോടിയുടെ കുപ്പിവെള്ള കച്ചവടമാണ് കേരളത്തില്‍ പ്രതിമാസം നടക്കുന്നത്. കടുത്ത വേനലിലില്‍ വിപണി വിപുലമാകുന്ന സാഹചര്യത്തില്‍ ജനോപകാരപ്രദമാകുന്ന ഒരു തീരുമാനമാണ് അട്ടിമറിക്കപ്പെടുന്നത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News