കുരിശ് വെച്ച് കയ്യേറ്റം വേണ്ട, കുരിശ് നീക്കം ചെയ്ത രീതിയില്‍ വിഷമം : ബിഷപുമാര്‍

Update: 2018-04-30 16:31 GMT
Editor : Sithara
കുരിശ് വെച്ച് കയ്യേറ്റം വേണ്ട, കുരിശ് നീക്കം ചെയ്ത രീതിയില്‍ വിഷമം : ബിഷപുമാര്‍

കുരിശ് വെച്ച് കയ്യേറ്റങ്ങള്‍ അനുവദിക്കില്ലെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

മൂന്നാറിലെ കയ്യേറ്റഭൂമിയിലെ കുരിശ് നീക്കം ചെയ്തതിനെ അനുകൂലിച്ച് കത്തോലിക്കാ സഭയിലെ ബിഷപുമാര്‍ രംഗത്തെത്തി. എന്നാല്‍ നീക്കം ചെയ്ത രീതിയെ പലരും അപലപിച്ചു.

Full View

കുരിശ് വെച്ച് കയ്യേറ്റങ്ങള്‍ അനുവദിക്കില്ലെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. കുരിശ് നീക്കം ചെയ്ത രീതിയിലെ വിഷമം സര്‍ക്കാറിനെ അറിയിച്ചു. വനഭൂമി കയ്യേറ്റത്തെ അംഗീകരിക്കില്ല. കുരിശ് പൊളിച്ചു മാറ്റിയതിലെ വിമര്‍ശം സ്വാഭാവികം. എന്നാല്‍ ഇത് കയ്യേറ്റത്തെ ന്യായീകരിക്കലല്ല. പക്ഷേ ഇക്കാര്യത്തില്‍ സഭ സമാന്തര അന്വേഷണം നടത്തില്ലെന്നും ആലഞ്ചേരി കോട്ടയത്ത് പറഞ്ഞു.

Advertising
Advertising

സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടന കത്തോലിക്ക സഭയുമായി യോജിച്ചുപോകുന്ന സംഘടനയല്ലെന്നും ടോംസ്കറിയക്ക് കത്തോലിക്ക സഭയുമായി ബന്ധമില്ലെന്നും തൃശൂര്‍ ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് പ്രതികരിച്ചു. കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിക്കുന്നത് ശരിയല്ലെന്ന് എറണാകുളം - അങ്കമാലി സഹായമെത്രാൻ ബിഷപ് മാർ എടയന്ത്രത്ത് പറഞ്ഞു. കുരിശ് വികാരവും വിശ്വാസവുമാണ് അത് കയ്യേറ്റ ഭൂമിയിൽ സ്ഥാപിക്കുന്നതിനെ സഭ പ്രോൽസാഹിപ്പിക്കില്ല. സ്പിരിറ്റ് ഇൻ ജീസസുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും ബിഷപ് കൊച്ചിയിൽ പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News