ശശീന്ദ്രനെതിരായ കേസ് റദ്ദാക്കണമെന്ന പരാതിക്കാരിയുടെ ആവശ്യം കോടതി ഇന്ന് പരിഗണിക്കില്ല

Update: 2018-04-30 06:25 GMT
Editor : Sithara
ശശീന്ദ്രനെതിരായ കേസ് റദ്ദാക്കണമെന്ന പരാതിക്കാരിയുടെ ആവശ്യം കോടതി ഇന്ന് പരിഗണിക്കില്ല
Advertising

കേസ് പരിഗണിക്കുന്ന ജസ്റ്റിസ് സുനില്‍ തോമസ് അവധിയായതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. താനും മുൻമന്ത്രിയും തമ്മിൽ ക്രിമിനൽ കേസിനിടയാക്കിയ ....

മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരായ പരാതിയും തുടർ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ പരാതിക്കാരിയായ മാധ്യമ പ്രവർത്തക സമര്‍പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കി‌ല്ല. കേസ് പരിഗണിക്കുന്ന ജസ്റ്റിസ് സുനില്‍ തോമസ് അവധിയായതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. താനും മുൻമന്ത്രിയും തമ്മിൽ ക്രിമിനൽ കേസിനിടയാക്കിയ പ്രശ്നങ്ങൾ കോടതിക്ക്​പുറത്ത്​ഒത്തുതീർപ്പാക്കിയ സാഹചര്യത്തില്‍ പരാതിയും തുടര്‍നടപടികളും റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. അതേസമയം കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് മഹിളാമോര്‍ച്ച അപേക്ഷ സമര്‍പ്പിച്ചു.

Full View

തിരുവനന്തപുരം സിജെഎം കോടതിയില്‍ ശശീന്ദ്രനെതിരെ നല്‍കിയ പരാതിയും തുടർ നടപടികളും റദ്ദാക്കണമെന്ന് മാധ്യമപ്രവര്‍ത്തക പിന്നീട് കോടതിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി ഇത് അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തക ഹൈക്കോടതിയെ സമീപിച്ചത്. വ്യക്തിപരമായി മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്​ പരാതിക്കിടയാക്കിയത്​. ഇക്കാര്യത്തിൽ പൊതുതാൽപര്യം നിലനിൽക്കുന്നില്ല. പ്രശ്നം ഒത്തുതീർന്നതിനാൽ കേസ് തുടരുന്നത്​ കോടതി നടപടികളുടെ ദുരുപയോഗമാകുമെന്നും ഹരജിയില്‍ ചൂണ്ടികാണിക്കുന്നു. 354 എ, 354 ഡി വകുപ്പുകള്‍ പ്രകാരമായിരുന്നു മജിസ്ട്രേറ്റ് കോടതി ശശീന്ദ്രനെതിരെ കേസ് എടുത്തത്.

മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്താന്‍ ശ്രമിക്കുന്ന എ കെ ശശീന്ദ്രന് ഏറെ നിര്‍ണായകമാണ് ഹൈക്കോടതിയുടെ മുന്നിലുള്ള ഹരജി. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം സംബന്ധിച്ച കേസുകള്‍ റദ്ദാക്കാനാവില്ലെന്നാണ് സുപ്രീംകോടതിയുടെ 2015ലെ വിധി. കേസുകളില്‍ നിന്ന് പരാതിക്കാരി പിന്‍മാറിയാലും ഇത് സമൂഹത്തിനെതിരായ കുറ്റകൃത്യമായി പരിഗണിക്കണമെന്നാണ് വിധിയുടെ ഉള്ളടക്കം.

ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം സുപ്രീംകോടതിയുടെ പരിഗണനയില്‍ വരുമോ എന്നതാണ് പ്രധാനം. കേസ് ഒത്തുതീര്‍പ്പാക്കിയാലും വിചാരണ തുടരണമെന്ന് ഹൈക്കോടതി നിലപാടെടുത്താല്‍ മന്ത്രിസ്ഥാനത്തേക്ക് എത്താനുള്ള ശശീന്ദ്രന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News