വാഗ്ദാനങ്ങള്‍ കടലാസില്‍ മാത്രമെന്ന് മത്സ്യത്തൊഴിലാളികള്‍

Update: 2018-04-30 15:53 GMT
Editor : Subin
വാഗ്ദാനങ്ങള്‍ കടലാസില്‍ മാത്രമെന്ന് മത്സ്യത്തൊഴിലാളികള്‍

ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്രസംഘം ചെത്തി കടപ്പുറത്തെത്തിയപ്പോഴാണ് നാട്ടുകാര്‍ ആവശ്യങ്ങളും ആശങ്കകളും അറിയിച്ചത്.

ഓഖി ദുരന്തത്തിനുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുമ്പോള്‍ അത് ദുരിതബാധിതരിലേക്ക് നേരിട്ടെത്തിക്കാന്‍ നടപടിയുണ്ടാവണമെന്ന് മത്സ്യത്തൊഴിലാളികള്‍. ആലപ്പുഴ ജില്ലയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്ര സംഘത്തോടാണ് മത്സ്യത്തൊഴിലാളികള്‍ ഈ ആവശ്യം ഉന്നയിച്ചത്. സുനാമിക്കാലത്ത് വാഗ്ദാനം ചെയ്ത പാലങ്ങളും സംരക്ഷണ ഭിത്തികളുമൊന്നും ഇനിയും യാഥാര്‍ത്ഥ്യമാവാത്തതും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

Advertising
Advertising

Full View

ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്രസംഘം ചെത്തി കടപ്പുറത്തെത്തിയപ്പോഴാണ് നാട്ടുകാര്‍ ആവശ്യങ്ങളും ആശങ്കകളും അറിയിച്ചത്. പാലം, കടല്‍ഭിത്തി, തുറമുഖം തുടങ്ങി സുനാമിക്കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പോലും കടലാസില്‍ വിശ്രമിക്കുന്നത് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

നാട്ടുകാരുടെ ആശങ്കകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സംഘം ഉറപ്പു നല്‍കി. സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ ഡയറക്ടര്‍ ആര്‍.തങ്കമണി, കുടിവെള്ളശൂചീകരണ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അഡൈ്വസര്‍ സുമിത് പ്രിയദര്‍ശി എന്നിവരടങ്ങിയ സംഘമാണ് ജില്ലയിലെ നാശനഷ്ടം വിലയിരുത്തിയത്. ജില്ലയില്‍ 25.97 കോടി രൂപയുടെ നാശനഷ്ടമാണ് ഓഖിദുരന്തം മൂലമുണ്ടായതെന്ന് ജില്ലാ കളക്ടര്‍ ടി.വി.അനുപമ സംഘത്തിനു കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News