പയ്യന്നൂരില്‍ വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ‍ അന്ത്യാഞ്ജലി

Update: 2018-05-02 07:35 GMT
പയ്യന്നൂരില്‍ വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ‍ അന്ത്യാഞ്ജലി
Advertising

അപകടമുണ്ടാക്കിയ ലോറി ഡ്രൈവര്‍ ശേഖരനെ കോടതി റിമാന്‍ഡ് ചെയ്തു

Full View

കണ്ണൂര്‍ പയ്യന്നൂരില്‍ വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ‍ അന്ത്യാഞ്ജലി. പരിയാരത്ത് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാട്ടിലെത്തിച്ച മൃതദേഹങ്ങളില്‍ നൂറുകണക്കിനാളുകള്‍ അന്ത്യമോപചാരമര്‍പ്പിച്ചു. അപകടമുണ്ടാക്കിയ ലോറി ഡ്രൈവര്‍ ശേഖരനെ കോടതി റിമാന്‍ഡ് ചെയ്തു.

പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം 12 മണിയോടെയാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ വിട്ടു നല്കിയത്. പയ്യന്നൂര്‍ എം.എല്‍.എ സി.കൃഷ്ണന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയ മൃതദേഹങ്ങള്‍ പുഞ്ചക്കാട് സെന്റ് മേരീസ് സ്കൂള്‍, കുന്നരു ഷേണായി സ്കൂള്‍, വടക്കുമ്പാട് മാപ്പിള സ്കൂള്‍ എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ചു. സഹപാഠികളും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകള്‍ വിവിധ ഇടങ്ങളിലായി മൃതദേഹങ്ങളില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. തുടര്‍ന്ന് മൃതദേഹങ്ങള്‍ പുഞ്ചക്കാട് മുണ്ടവളപ്പില്‍ സമുദായ ശ്മശാനത്തില്‍ സംസ്ക്കരിച്ചു.

അപകടമുണ്ടാക്കിയ ലോറി ഡ്രൈവര്‍ താരകമൂല സന്തോഷ് എന്ന ശിവനെ പോലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. പയ്യന്നൂര്‍ ജനറല്‍ ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി. മനപൂര്‍വമല്ലാത്ത നരഹത്യക്കും മദ്യപിച്ച് വാഹനമോടിച്ചതിനും ഇയാള്‍ക്കെ തിരെ പോലീസ് കേസെടുത്തിട്ടുണ്ട്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Tags:    

Similar News