ടി പി വധത്തിന് ഇന്നേക്ക് അഞ്ച് വര്‍ഷം

Update: 2018-05-02 08:30 GMT
ടി പി വധത്തിന് ഇന്നേക്ക് അഞ്ച് വര്‍ഷം
Advertising

ടി പി ചന്ദ്രശേഖരന്‍ വടകരയില്‍ രൂപം നല്കിയ ആര്‍ എം പി എന്ന പാര്‍ട്ടി അഖിലേന്ത്യാതലത്തിലേക്കും. ആര്‍ എം പി ഐ എന്ന പേരിലാണ് അഖിലേന്ത്യാതലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്.

Full View

ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. ടി പി കേസിലെ ഉന്നതതല ഗൂഢാലോചന സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആര്‍ എം പിയും ടി പി യുടെ ഭാര്യ കെ കെ രമയും.

2012 മെയ് 4നാണ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. കേസില്‍ കൊലയാളിസംഘത്തിലെ ഏഴുപേരും ഗൂഢാലോചനയില്‍ പങ്കെടുത്ത സി പി എം നേതാക്കളുള്‍പ്പെടെ അഞ്ച് പേരും ശിക്ഷിക്കപ്പെട്ടു. കൊലപാതകത്തിന് പിന്നില്‍ സി പി എമ്മിലെ ഉന്നതനേതാക്കള്‍ക്ക് പങ്കുണ്ടെന്നും അന്വേഷണം സി ബി ഐ യെ ഏല്‍പ്പിക്കണമെന്നുമാവശ്യപ്പെട്ട് ആര്‍ എം പി നേതാക്കള്‍ സംസ്ഥാന സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനെയും സമീപിച്ചിരുന്നു. ആദ്യം ഇരു സര്‍ക്കാരുകളും അനുകൂലസമീപനം എടുത്തെങ്കിലും സി ബി ഐ അന്വേഷണം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ആര്‍ എം പി ഹോകോടതിയെ സമീപിക്കുന്നത്.

കൊല്ലപ്പെട്ട് അഞ്ച് വര്‍ഷമാകുമ്പോള്‍ ടി പി ചന്ദ്രശേഖരന്‍ വടകരയില്‍ രൂപം നല്കിയ ആര്‍ എം പി എന്ന പാര്‍ട്ടി അഖിലേന്ത്യാ തലത്തിലേക്കുയര്‍ന്നിട്ടുണ്ട്. ആര്‍ എം പി ഐ എന്ന പേരിലാണ് അഖിലേന്ത്യാതലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ഒഞ്ചിയത്ത് ഇന്ന് ടി പി അനുസ്മരണപരിപാടികള്‍ നടക്കും.

Tags:    

Similar News