ഷൊര്‍ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് കുട്ടികളെ പിടികൂടിയതിനെക്കുറിച്ച് ഉന്നത അന്വേഷണം വേണം

Update: 2018-05-03 09:46 GMT
Editor : admin | admin : admin
ഷൊര്‍ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് കുട്ടികളെ പിടികൂടിയതിനെക്കുറിച്ച് ഉന്നത അന്വേഷണം വേണം

കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിടില്ലെന്നും ശിശുക്ഷേമ സമിതി അറിയിച്ചു

Full View

ഷൊര്‍ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇതര സംസ്ഥാനക്കാരായ കുട്ടികളെ പിടികൂടിയതിനെക്കുറിച്ച് ഉന്നത അന്വേഷണം വേണമെന്ന് ശിശുക്ഷേമ സമിതി. കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിടില്ലെന്നും ശിശുക്ഷേമ സമിതി അറിയിച്ചു.

ഷൊര്‍ണൂരില്‍ നിന്ന് കുട്ടികളെ കണ്ടെത്തിയത് ഒറ്റപ്പെട്ട സംഭവമല്ലെന്നും വിഷയം ഗൌരവമുള്ളതാണെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി ശിശുക്ഷേമ സമിതി അംഗങ്ങള്‍ പറഞ്ഞു. റയില്‍വെ പൊലീസാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. ഉന്നത അന്വേഷണം ആവശ്യമായതിനാല്‍ സംസ്ഥാന പൊലീസ് മേധാവിയെ സമിതി ഇക്കാര്യം ധരിപ്പിക്കും. രണ്ടാഴ്ച മുന്‍പാണ് ജോലിക്കായി കൊണ്ടുവരുന്നതിനിടയില്‍ 15 കുട്ടികള്‍ ഉള്‍പ്പെടെ 36 ഇതരസംസ്ഥാനക്കാരെ റയില്‍വേ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു.

ഒഡിഷയിലെ ഗജപതി ജില്ലക്കാരായ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പാലക്കാടെത്തിയിട്ടുണ്ട്. ജോലിക്കായി കുട്ടികളെ പറഞ്ഞയച്ചത് രക്ഷിതാക്കളാണെന്ന് സംശയിക്കുന്നതിനാല്‍ ഇവരോടൊപ്പം കുട്ടികളെ വിടാനാവില്ലെന്നും ശിശുക്ഷേമ സമിതി പറഞ്ഞു. സംഘത്തിലെ ഝാര്‍ഖണ്ഡില്‍ നിന്നുള്ള 9 കുട്ടികളുടെ രക്ഷിതാക്കളെ കണ്ടെത്താനായിട്ടില്ല. കുട്ടികളെ കേരളത്തിലെത്തിച്ച കേസില്‍ ഇതര സംസ്ഥാനക്കാരായ ആറുപേര്‍ റിമാന്‍ഡിലാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News