സോളാര്‍ കേസില്‍ അന്വേഷണം ഉടന്‍ ആരംഭിക്കും

Update: 2018-05-03 19:11 GMT
Editor : admin

രാജേഷ് ധിവാന് അന്വേഷണത്തിന്റെ മേല്‍നോട്ടം നല്‍കി ഐജി ദിനേന്ദ്ര കശ്യപിന് അന്വേഷണ ചുമതല നല്‍കാനാണ് സാധ്യത.പ്രത്യേക സംഘത്തില്‍ വിജിലന്‍സ് - ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ചേര്‍ത്തത് അസാധാരണ നടപടിയാണ്.

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം ഉടന്‍ തുടങ്ങും. ഉത്തരവ് പുറത്തിറങ്ങിയാലുടന്‍ പ്രത്യേക വിജിലന്‍സ് ടീമിനെ തീരുമാനിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഇന്ന് പുറത്തിറങ്ങുമെന്ന് കരുതുന്ന സര്‍ക്കാര്‍ ഉത്തരവില്‍ അന്വേഷണ വിഷയങ്ങളും ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

Advertising
Advertising

Full View

പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചെങ്കിലും ഉത്തരവ് പുറത്തിറങ്ങിക്കഴിഞ്ഞേ അന്വേഷണം ആരംഭിക്കാനാകൂ.ഇക്കാര്യം പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്.ഉത്തരവ് ഇറങ്ങുന്നതോടെ കേസ് അന്വേഷിക്കേണ്ട വിജിലന്‍സ് സംഘത്തേയും തീരുമാനിക്കും.


ഏതക്കെ കാര്യങ്ങള്‍ അന്വേഷിക്കണമെന്ന കാര്യം ഉത്തരവില്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വ്യത്തങ്ങള്‍ നല്‍കുന്ന സൂചന.അന്വേഷണം തുടങ്ങുന്നതിന് മുന്പ് ഡിജിപി രാജേഷ് ദിവാന്റെ നേത്യത്വത്തിലുള്ള സംഘം പ്രത്യേകമായി യോഗം ചേരും.രാജേഷ് ധിവാന് അന്വേഷണത്തിന്റെ മേല്‍നോട്ടം നല്‍കി ഐജി ദിനേന്ദ്ര കശ്യപിന് അന്വേഷണ ചുമതല നല്‍കാനാണ് സാധ്യത.പ്രത്യേക സംഘത്തില്‍ വിജിലന്‍സ് - ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ചേര്‍ത്തത് അസാധാരണ നടപടിയാണ്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്,അടൂര്‍പ്രകാശ്,എപി അനില്‍കുമാര്‍,എംപി മാരായ കെസി വേണുഗോപാല്‍,ജോസ് കെ മാണി,എംഎല്‍എമാരായ ഹൈബി ഈഡന്‍,മോന്‍സ് ജോസഫ്,കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബെഹനാന്‍, പിസി വിഷ്ണുനാഥ്,എപി അബ്ദുള്ളക്കുട്ടി,എന്‍ സുബ്രഹമണ്യന്‍,എസ് എസ് പളനിമാണിക്യം,ഡിജിപി എ ഹേമചന്ദ്രന്‍,എഡിജിപി കെ പത്മകുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍

Tags:    

Writer - admin

contributor

Editor - admin

contributor

Similar News