മലമ്പുഴ ഡാമില്‍ നിന്ന് വ്യാവസായികാവശ്യത്തിന് വെള്ളം നല്‍കുന്നതിനെതിരെ വിഎസ്

Update: 2018-05-03 01:39 GMT
Editor : Subin
മലമ്പുഴ ഡാമില്‍ നിന്ന് വ്യാവസായികാവശ്യത്തിന് വെള്ളം നല്‍കുന്നതിനെതിരെ വിഎസ്

മലമ്പുഴ നിയോജക മണ്ഡലം അതിരൂക്ഷ വരള്‍ച്ചാ ബാധിത മേഖലയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതിനാല്‍ കുടിവെള്ളാവശ്യത്തിനും കാര്‍ഷികാവശ്യത്തിനുമുള്ള ജലം ഉറപ്പു വരുത്തി മാത്രമേ വ്യാവസായികാവശ്യത്തിന് വെള്ളം ഉപയോഗിക്കാവൂവെന്ന് കത്തില്‍ വിഎസ് ചൂണ്ടിക്കാട്ടി.

മലമ്പുഴ ഡാമില്‍ നിന്ന് വ്യാവസായികാവശ്യത്തിന് വെള്ളം നല്‍കുന്നത് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്കരണ കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ ജലവിഭവ വകുപ്പു മന്ത്രിക്ക് കത്തു നല്‍കി. കഞ്ചിക്കോട് വ്യവസായ മേഖലയിലേക്ക് വെള്ളം കൊണ്ടു പോകാനുള്ള പദ്ധതിയുടെ പശ്ചാത്തലത്തിലാണ് വിഎസിന്റെ കത്ത്.

Advertising
Advertising

Full View

2011 സെപ്തംബറിലാണ് കഞ്ചിക്കോട് വ്യവസായ മേഖലയിലേക്ക് കുടിവെള്ളം കൊണ്ടുപോകാനുള്ള തീരുമാനം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലുണ്ടാവുന്നത്. ചിറ്റൂര്‍ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് മലമ്പുഴ ഡാമിലെ വെള്ളം ഉപയോഗിക്കാമെന്ന തീരുമാനം 2015ലെ ജലവിഭവവകുപ്പിന്‍റെ യോഗത്തിലുമുണ്ടായി.

മലമ്പുഴയില്‍ നിന്ന് കഞ്ചിക്കോട് കിന്‍ഫ്രയിലേക്ക് വെള്ളം കൊണ്ടുപോകാനുള്ള പൈപ് ലൈന്‍ പദ്ധതിക്ക് 28 കോടിയുടെ ഭരണാനുമതി ലഭിച്ചത് 2014ല്‍ മുന്‍ സര്‍ക്കാരിന്‍റെ കാലത്താണ്. ഈ സാഹചര്യത്തിലാണ് ജലവിഭവവകുപ്പ് മന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് വിഎസ് കത്ത് നല്‍കിയത്. മലമ്പുഴ നിയോജക മണ്ഡലം അതിരൂക്ഷ വരള്‍ച്ചാ ബാധിത മേഖലയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതിനാല്‍ കുടിവെള്ളാവശ്യത്തിനും കാര്‍ഷികാവശ്യത്തിനുമുള്ള ജലം ഉറപ്പു വരുത്തി മാത്രമേ വ്യാവസായികാവശ്യത്തിന് വെള്ളം ഉപയോഗിക്കാവൂവെന്ന് കത്തില്‍ വിഎസ് ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് കര്‍ഷകര്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News