കുളച്ചില്‍ തുറമുഖത്തിലെ ആശങ്ക അറിയിക്കാന്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണും
നാളെ രാവിലെ 11 മണിക്കാണ് കൂടിക്കാഴ്ച. വിഴിഞ്ഞം പദ്ധതി നിലനില്‍ക്കെ തൊട്ടടുത്തുള്ള കുളച്ചല്‍ തുറമുഖ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയതില്‍ ആശങ്ക അറിയിക്കുമെന്ന് നിയമസഭ സമ്മേളനത്തില്‍ മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
കുളച്ചല്‍ തുറമുഖ പദ്ധതിയില്‍ കേരളത്തിന്‍റെ ആശങ്ക അറിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. ഇതിനായി മുഖ്യമന്ത്രി ഇന്ന് വൈകീട്ട് 6.30ന് ഡല്‍ഹിക്ക് പോകും. തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.