യോഗാകേന്ദ്രത്തില്‍ മര്‍ദ്ദനത്തിന് ഗുരുജി മനോജിന്റെ നേതൃത്വം

Update: 2018-05-04 03:57 GMT
Editor : Subin
യോഗാകേന്ദ്രത്തില്‍ മര്‍ദ്ദനത്തിന് ഗുരുജി മനോജിന്റെ നേതൃത്വം

പ്രണയത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് തറപ്പിച്ചത് പറഞ്ഞതോടെയായിരുന്നു ക്രൂരമായ പീഡനം ആരംഭിച്ചതെന്നും അഷിത പറയുന്നു. തന്നെ ഗുരുജിയെന്ന മനോജും മര്‍ദ്ദിച്ചതായി അഷിത ആരോപിച്ചു.

തൃപ്പൂണിത്തുറയിലെ വിവാദ യോഗാകേന്ദ്രത്തിലെ പ്രധാനിയായ ഗുരുജിയെന്ന മനോജും അന്തേവാസികളെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നതായി യോഗാകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട അഷിതയുടെ വെളിപ്പെടുത്തല്‍. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ താന്‍ പ്രണയിക്കുന്നയാളെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി മൌനിയാക്കുകയായിരുന്നു. മുസ്ലിമായ താന്‍ പ്രണയിച്ചിരുന്നയാളെ മതം മാറ്റാനും യോഗാകേന്ദ്രം ശ്രമിച്ചതായും അഷിത ആരോപിച്ചു.

Advertising
Advertising

Full View

മുസ്ലിമായ യുവാവിനെ പ്രണയിച്ചതിനാണ് വീട്ടുകാര്‍ നിര്‍ബന്ധപൂര്‍വ്വം ഹിന്ദു ഹെല്‍പ് ലൈന്‍ വഴി യോഗാകേന്ദ്രത്തിലെത്തിച്ചത്. പ്രണയത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് തറപ്പിച്ചത് പറഞ്ഞതോടെയായിരുന്നു ക്രൂരമായ പീഡനം ആരംഭിച്ചതെന്നും അഷിത പറയുന്നു. തന്നെ ഗുരുജിയെന്ന മനോജും മര്‍ദ്ദിച്ചതായി അഷിത ആരോപിച്ചു.

മര്‍ദ്ദനത്തിനും മാനസിക രോഗിയാക്കി ചിത്രീകരിക്കുന്നതിനും പുറമേ ഭീഷണിയും പതിവാണിവിടെയെന്നും അഷിത വെളിപ്പെടുത്തി. ഹിന്ദു പെണ്‍കുട്ടികളെ പ്രണയിക്കുന്ന ഇതര മതസ്ഥരെ ഹിന്ദുവാക്കാനും ആസൂത്രിത ശ്രമം ഇവിടെ നടക്കുന്നുവെന്നാണ് അഷിത പറയുന്നത്. യോഗാകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട അഷിത നിലവില്‍ ഭയം മൂലം ഒളിവില്‍ കഴിയുകയാണ്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News