സിപിഐ യോഗത്തില്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനും രൂക്ഷവിമര്‍ശം

Update: 2018-05-06 03:26 GMT
Editor : Sithara
സിപിഐ യോഗത്തില്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനും രൂക്ഷവിമര്‍ശം

റവന്യു മന്ത്രിയുടെ വകുപ്പില്‍ മുഖ്യമന്ത്രിയും സിപിഎം മന്ത്രിമാരും അനാവശ്യ ഇടപെടല്‍ നടത്തുന്നുവെന്നാണ് എക്സിക്യുട്ടീവിലെ വിമര്‍ശം.

സിപിഐ സംസ്ഥാന എക്സിക്യുട്ടീവില്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനും രൂക്ഷവിമര്‍ശം. റവന്യു മന്ത്രിയുടെ വകുപ്പില്‍ മുഖ്യമന്ത്രിയും സിപിഎം മന്ത്രിമാരും അനാവശ്യ ഇടപെടല്‍ നടത്തുന്നുവെന്നാണ് എക്സിക്യുട്ടീവിലെ വിമര്‍ശം. മൂന്നാറില്‍ റവന്യു മന്ത്രിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച സിപിഐ റവന്യു ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും ചെയ്തു.

Full View

ഇടത് മുന്നണിയുടെ കൂട്ടായ നയത്തിന്‍റെ ഭാഗമായാണ് മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളുമായി റവന്യു വകുപ്പ് മുന്നോട്ടുപോയത്. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ താല്‍പര്യപ്രകാരമല്ല. എന്നാല്‍ അതിനെ തടസ്സപ്പെടുത്താനാണ് ജില്ലയില്‍ നിന്നുള്ള മന്ത്രി എം എം മണിയും മുഖ്യമന്ത്രിയും ശ്രമിച്ചത്. ഉദ്യോഗസ്ഥരെ പരസ്യമായി ശാസിക്കാനും ഭീഷണിപ്പെടുത്താനും വരെ തയ്യാറായി. ഇതിനെതിരെയാണ് മുഖ്യമന്ത്രിക്കെതിരെ സിപിഐ എക്സിക്യുട്ടീവില്‍ രൂക്ഷവിമര്‍ശമുയര്‍ന്നത്.

Advertising
Advertising

റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെയും മുഖ്യമന്ത്രിയും എം എം മണിയും അധിക്ഷേപിച്ച ഇടുക്കി ജില്ലാ കളക്ടറെയും ദേവികുളം സബ്കളക്ടറെയും അഭിനന്ദിക്കാനും സിപിഐ എക്സിക്യുട്ടീവ് മറന്നില്ല. നിക്ഷിപ്ത താല്‍പര്യക്കാരുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കാതെ കയ്യേറ്റമൊഴിപ്പിക്കലുമായി മുന്നോട്ടുപോയ ഉദ്യോഗസ്ഥരുടെ ധീരതയെയും ആത്മാര്‍ത്ഥതയെയും അഭിനന്ദിക്കുന്നുവെന്നാണ് സിപിഐ എക്സിക്യുട്ടീവ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നുത്.

കയ്യേറ്റം ഒഴിപ്പിക്കലിന് അവധി നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാരിനോടും റവന്യു മന്ത്രിയോടും സിപിഐ ആഹ്വാനം ചെയ്യുകയും ചെയ്തു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ചേരുന്ന സിപിഐ സംസ്ഥാന കൌണ്‍സിലിലും സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ കൂടുതല്‍ വിമര്‍ശങ്ങളുണ്ടായേക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News