യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി

Update: 2018-05-07 12:04 GMT
Editor : Subin
യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി

കസ്റ്റഡിയില്‍ വെച്ച് നാല് ദിവസം പോലീസ് ക്രൂരമായി മര്‍ദിച്ചതായി മര്‍ദനത്തിനിരയായ ആറ്റിങ്ങല്‍ സ്വദേശി പ്രജീഷ് പറഞ്ഞു

Full View

മോഷണക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി. മൂവാറ്റുപുഴ പോലീസിനെതിരെയാണ് പരാതി. കസ്റ്റഡിയില്‍ വെച്ച് നാല് ദിവസം പോലീസ് ക്രൂരമായി മര്‍ദിച്ചതായി മര്‍ദനത്തിനിരയായ ആറ്റിങ്ങല്‍ സ്വദേശി പ്രജീഷ് പറഞ്ഞു. പ്രജീഷ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആറ്റിങ്ങല്‍ സ്വദേശിയായ പ്രജീഷ് ജോലി തേടിയാണ് മൂവാറ്റുപുഴയിലെത്തിയത്. മോഷണം നടത്തുന്നുവെന്ന സംശയത്തില്‍ നാട്ടുകാരാണ് പ്രജീഷിനെ പോലീസില്‍ ഏല്‍പ്പിച്ചത്. ചോദ്യം ചെയ്യലിനിടെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പ്രജീഷ് പറഞ്ഞു.

നിരപരാധിയാണെന്ന് പറഞ്ഞിട്ടും പോലീസ് മര്‍ദനം തുടരുകായിരുന്നുവെന്ന് പ്രജീഷ് പറയുന്നു. താന്‍ സ്‌റ്റേഷനില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയതോടെയാണ് പോലീസ് പ്രജീഷിനെ വിട്ടയച്ചതെന്ന് ഭാര്യ പറഞ്ഞു. ഫാഷന്‍ ഡിസൈനറാണ് പ്രജീഷ്. മര്‍ദനത്തില്‍ പോലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രജീഷ് പറഞ്ഞു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News