വിഎസ് തനിക്കെതിരെ പറയില്ലെന്ന് എം എം മണി

Update: 2018-05-07 01:14 GMT
വിഎസ് തനിക്കെതിരെ പറയില്ലെന്ന് എം എം മണി

അഞ്ചേരി ബേബിയെ കണ്ടിട്ടില്ല. ആ കൊലപാതകത്തില്‍ ഒരു പങ്കുമില്ലെന്നും എം എം മണി പറഞ്ഞു.

വി എസ് അച്യുതാനന്ദന്‍ തനിക്കെതിരെ പറയുമെന്ന് കരുതുന്നില്ലെന്ന് മന്ത്രി എം എം മണി. താന്‍ വിഎസിനെതിരെ പറഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ദുര്‍വ്യാഖ്യാനങ്ങളാണ്. ക്രിമിനല്‍ കേസില്‍ പെട്ടവര്‍ ഉന്നത സ്ഥാനങ്ങളിലിരിക്കരുതെന്ന് പാര്‍ട്ടി ഭരണഘടനയില്‍ ഇല്ല. അഞ്ചേരി ബേബിയെ കണ്ടിട്ടില്ല. ആ കൊലപാതകത്തില്‍ ഒരു പങ്കുമില്ലെന്നും എം എം മണി പറഞ്ഞു.

മന്ത്രിസ്ഥാനം രാജിവെക്കേണ്ട സാഹചര്യം നിലവില്‍ ഇല്ല. നേരത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറിസ്ഥാനത്ത് നിന്ന് മാറ്റിയത് അന്നത്തെ രാഷ്ട്രീയ സാഹചര്യം കൊണ്ടാണ്. പിന്നീട് പാര്‍ട്ടി തിരുത്തിയെന്നും എം എം മണി പ്രതികരിച്ചു. മീഡിയവണ്‍ വ്യൂപോയിന്റിലാണ് എം എം മണിയുടെ പ്രതികരണം.

Tags:    

Similar News